ന്യൂദല്‍ഹി: എഫ്പിഐ, എഫ്ഡിഐ, കോര്‍പറേറ്റ് ബോണ്ട് എന്നിവ വഴി വിപണിയിലേക്കുള്ള പണമൊഴുക്ക് പ്രവണതകള്‍ ശക്തമായതായി സൂചനകള്‍. കഴിഞ്ഞ രണ്ടു മാസങ്ങളിലായി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപത്തില്‍ പുനരുജ്ജീവനം ദൃശ്യമായിരുന്നു. എഫ്പിഐ വഴിയുള്ള ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന പണമൊഴുക്കിന് ഇതു കാരണമായി.
2020 നവംബര്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം, വിദേശ പോര്‍ട്ട്ഫോളിയോ വഴിയുള്ള നിക്ഷേപം, 62,782 കോടി രൂപയാണ്.നാഷണല്‍ സെക്യൂരിറ്റിസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ, എഫ്പിഐ സംബന്ധിച്ച കണക്കുകള്‍ പ്രകാരം നവംബറിലാണ് ഏറ്റവും ഉയര്‍ന്നഓഹരി നിക്ഷേപം ഉണ്ടായത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ, ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 28,102 ദശലക്ഷം യുഎസ് ഡോളറാണ്.
ഇതില്‍, 23,441 ദശലക്ഷം യുഎസ് ഡോളര്‍ എഫ്ഡിഐ ഓഹരി നിക്ഷേപം വഴിയാണ്. ഇതോടെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍, സെപ്റ്റംബര്‍ വരെ എഫ്ഡിഐ ഓഹരി പണമൊഴുക്ക്, 30,004 ദശലക്ഷം യുഎസ് ഡോളര്‍ ആയി ഉയര്‍ന്നു. ഇത് 2019-20ലെ ഇതേ കാലയളവിനെക്കാള്‍ 15 ശതമാനം അധികമാണ്. 2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍, ആകെ 4.43 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റ് ബോണ്ടായിലഭിച്ചു. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിലെ 3.54 ലക്ഷം കോടി രൂപയേക്കാള്‍ 25 ശതമാനം അധികമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: