തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് എന്‍ഡിഎ വികസനരേഖ പുറത്തിറക്കി. വികസനത്തില്‍ സിപിഎം രാഷ്ട്രീയം കലര്‍ത്തിയതിനാല്‍ പല പദ്ധതികളുടേയും ഗുണഫലങ്ങള്‍ തിരുവനന്തപുരം നഗരവാസികള്‍ക്ക് മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നഗരത്തിന്റെ സമ്പൂര്‍ണ്ണവും സമഗ്രവുമായ വികസനം സാധ്യമാക്കി, പഴയകാല പ്രൗഢി വീണ്ടെടുക്കാനുള്ള വ്യക്തമായ കര്‍മ്മ പദ്ധതിയുമായി എന്‍ഡിഎ രംഗത്തെത്തിയിരിക്കുന്നത്. ശാസ്ത്രീയവും പ്രായോഗികവുമായ സമീപനത്തോടെ തയ്യാറാക്കിയ വികസന രേഖയാണ് എന്‍ഡിഎ പുറത്തിറക്കിയിരിക്കുന്നത്. എന്‍ഡിഎ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതാത് പ്രദേശത്ത് ജനസമ്പര്‍ക്ക പരിപാടി ഓരോ മാസവും നടത്തുമെന്ന് വി.വി രാജേഷ് വികസന രേഖ പ്രകാശന ചടങ്ങില്‍ പറഞ്ഞു. വികസന രേഖയിലെ പദ്ധതികള്‍ ചുവടെ
ശുചിത്വ നഗരം
@ ദേശീയ ശുചിത്വ നിലവില്‍ 372ാം സ്ഥാനത്തുള്ള തിരുവന്തപുരം നഗരത്തെ, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിനായി സമഗ്രമായ ‘സ്വച്ഛ് തിരുവനന്തപുരം’ പദ്ധതി
@ തലസ്ഥാന നഗരിക്ക് ഇനിയും ഉത്തരം കിട്ടാത്ത സമസ്യയാണ് മഴയെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട്. അതിനു ശാശ്വത പരിഹാരം കാണുവാന്‍ സ്മാര്‍ട്ട് ട്രെയിനേജ് സമഗ്ര പദ്ധതി ആവിഷ്കരിക്കും.
@ അത്യാധുനിക സാങ്കേതികവിദ്യ വഴി ഡ്രെയിനേജ് സംവിധാനം പൂര്‍ണ്ണമായും പുനഃസംഘടിപ്പിക്കും.
@ മാന്‍ഹോളുകള്‍ വഴി മാസം തോറും ഖര മാലിന്യം നീക്കം ചെയ്യും.
@ ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് മാസംതോറും മലിനജല തോത് രേഖപ്പെടുത്തും.
@ സെന്‍സറുകളുടേയും കണ്‍ട്രോളിങ് സ്റ്റേഷനുകളുടേയും സംയോജിത പ്രവര്‍ത്തനത്തിലൂടെ ക്രമാതീതമായി മലിനജലം ഉയരുമ്പോള്‍ അപായസൂചന നല്കി ദ്രുതഗതിയില്‍ പരിഹാരം കാണുന്ന സംവിധാനം സജ്ജമാക്കും.
@ എത്ര വലിയ മഴ പെയ്താലും നഗരത്തില്‍ വെള്ളം ഉയരാത്ത വിധത്തില്‍, ഒരു മണിക്കൂറിനകം മുഴുവന്‍ ജലവും ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങി ഭൂഗര്‍ഭ ജലപോഷണം സാധ്യമാക്കുന്ന മഴവെള്ളപ്പൊക്ക നിവാരണപദ്ധതി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആവിഷ്കരിക്കും
@ നഗരവാസികളുടെ ഏറ്റവും പ്രധാന പ്രശ്നമായ മാലിന്യ നിര്‍മാര്‍ജനത്തിനായി വികേന്ദ്രീകൃത സംസ്കരണശാലകള്‍ സ്ഥാപിക്കും.
@ ‘വേസ്റ്റ് ടു വെല്‍ത്ത്’ മാതൃകയില്‍ മാലിന്യത്തില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്തിനായി സമഗ്രമായ പദ്ധതി ആവിഷ്കരിക്കും.
@ ‘മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം’ (ണമേെല ീേ ഋിലൃഴ്യ) ഉല്പാദിപ്പിക്കുന്നതിനായി സമഗ്ര പദ്ധതി
@ വളര്‍ത്തു മൃഗങ്ങള്‍, തെരുവ് നായകള്‍ എന്നിവയുടെ സംസ്കരണത്തിനായി പ്രത്യേക ശ്മശാനം
@ മാലിന്യശേഖരണം കുടുംബശ്രീയുടെ മേല്‍ നോട്ടത്തില്‍ എല്ലാവാര്‍ഡുകളിലും. മാലിന്യശേഖരത്തിന് പ്രത്യേകം സ്റ്റോറേജ് സൗകര്യമുള്ള വാനുകള്‍
@ ഇവേസ്റ്റ് മാസത്തിലൊരിക്കലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആഴ്ചയിലൊരിക്കലും ജൈവമാലിന്യങ്ങള്‍ ദിവസവും ശേഖരിക്കും.
@ ജൈവമാലിന്യങ്ങള്‍ അത്യാധുനിക ശേഷിയുള്ള കമ്പോസ്റ്റ് പ്ലാന്റുകളിലേക്ക്. കമ്പോസ്റ്റ് വിപണനം വഴി പദ്ധതി ചെലവിന്റെ 50 ശതമാനം കണ്ടെത്തും
@ യാത്രക്കാര്‍, വഴിയോര കച്ചവടക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കും.
@ ഹോട്ടലുകള്‍, തിയേറ്ററുകള്‍, പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിള്‍ മികച്ച നിലവാരമുള്ള ശൗചാലയങ്ങള്‍ ഉറപ്പുവരുത്തും.
ഹരിത നഗരം
@ തിരുവനന്തപുരം നഗരത്തെ ‘കാര്‍ബണ്‍ ന്യൂട്രല്‍ സിറ്റി’ ആക്കും
@ റോഡുകള്‍, സൈക്കിള്‍ സൗഹൃദമാക്കി മാറ്റും
@ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും
@ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ചാര്‍ജിങ് സ്റ്റേഷനുകള്‍
@ ഗുജറാത്തിലെ സബര്‍മതി തീരത്തിലെ പാര്‍ക്കിന്റെ മാതൃകയില്‍ കരമാനയാറിന്റെ തീരം നവീകരിക്കും.
@ പൊതു കിണറുകളുടേയും കുളങ്ങളുടേയും പട്ടിക തയ്യാറാക്കി, ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കും
@ നീരുറവകള്‍ വീണ്ടെടുക്കും, തോടുകളും കനാലുകളും പുനരുജ്ജീവിപ്പിക്കും
@ നിലവിലുള്ള മഴവെള്ള സംഭരണികള്‍ വൃത്തിയാക്കി, പ്രവര്‍ത്തനക്ഷമമാക്കുകയും തുടര്‍പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യും
@ സൗരോര്ജ്ജാത്തില് പ്രവര്‍ത്തിക്കുന്ന എല്‍ഇഡി തെരുവ് വിളക്കുകള്‍
@ തിരുവനന്തപുരത്തെ സോളാര്‍ സൗഹൃദ നഗരമാക്കി മാറ്റും
വികസിത നഗരം
@ തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളമാക്കി തിരുവനന്തപുരം വിമാനത്താവളത്തെ മാറ്റും
@ വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും തമ്മില്‍ ബന്ധിപ്പിക്കുന്ന വാണിജ്യ ഇടനാഴി സ്ഥാപിക്കും
@നഗരവുമായി ബന്ധപ്പെട്ട എല്ലാ വികസനപ്രക്രിയകള്‍ക്കും സഹായകമായ പോര്‍ട്ട് ഡസ്ക്ക്
@ വിമാനത്താവളത്തിലെ മലിനജലം, റീസൈക്കിളിംഗ് മലിനീകരണ പഌന്റ് സ്ഥാപിച്ചു പുനരുപയോഗത്തിനു യോഗ്യമാക്കും
@ വിമാനത്താവളത്തിന് സമീപത്തെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി മാത്രം പ്രത്യേക സംസ്കരണ സംവിധാനം കൊണ്ടുവരും
@ വിമാനത്താവളത്തോടു ചേര്‍ന്നുള്ള നഗരസഭയുടെ സ്ഥലങ്ങളില്‍ യാത്ര അയയ്ക്കാനും സ്വീകരിക്കാനും എത്തുന്നവര്‍ക്ക് വിശ്രമിക്കാനും കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കാനും ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കും
@ വിമാനത്താവളത്തിന്റെ ചുറ്റുമതിലുകളുടെ ഓരത്തു ചെടികള്‍ വച്ച് പിടിപ്പിച്ചു മനോഹരമാക്കും
@ നബാര്‍ഡ് പോലെയുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ തീരമേഖലയും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയ ഉല്പന്നങ്ങള് സൂക്ഷിക്കാന്‍ കോള്‍ഡ്സ്റ്റോറേജുകളും സംഭരണശാലകളും (വെയര്‍ഹൗസുകള്‍) തുടങ്ങും
@ ചാല, പാളയം, ആനയറ വേള്‍ഡ്മാര്‍ക്കറ്റ്, പാങ്ങോട്, പേരൂര്‍ക്കട,പൂന്തുറ, വലിയതുറ, കുമരിച്ചന്ത, വെട്ടുറോഡ്,കഴക്കൂട്ടം, ഉള്ളൂര്‍ തുടങ്ങി നഗരത്തിലെ മാര്‍ക്കറ്റുകള്‍ നവീകരിക്കും
@ തീരദേശ വാസികള്‍ക്ക് സഹായകമാകും വിധം മത്സ്യ ഉല്പാദന വിപണന രംഗത്ത് കേന്ദ്രാവിഷ്കൃത പദ്ധതികളായ ‘നീല്‍ ക്രാന്തി’, ‘മത്സ്യസംപത’ എന്നിവയുടെ സഹായത്തോടെ ശാസ്ത്രീയമായ വികസനം സാധ്യമാക്കും
സമസ്ത മേഖലയും ഡിജിറ്റലൈസ്
@ തെരുവോര കച്ചവടക്കാരുടെ ക്ഷേമത്തിനായി മെച്ചപ്പെട്ട നിലവാരത്തിലുള്ള, വൈദ്യുതീകരിച്ച, മഴ നനയാതെ കച്ചവടം ചെയ്യാന്‍ കഴിയുന്ന താത്കാലിക തെരുവോര കച്ചവട കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുമായി സംയോജിപ്പിച്ചു ആരംഭിക്കും
@ റോഡ്, റയില്‍, തുറമുഖം, വിമാനത്താവളം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കും.
@ നിരീക്ഷണ കാമറകളുടെയും സ്പീഡ് സെന്സോറുകളുടെയും സഹായത്തോടെ റോഡിലെ തിരക്കനുസരിച്ച് ട്രാഫിക് സിഗ്നല്‍ സമയം ക്രമീകരിക്കുന്ന അത്യാധുനിക ട്രാഫിക് നിയന്ത്രണ സംവിധാനം.
@ തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നിക്ഷേപ സമാഹരണത്തിനു വേണ്ട സൗകര്യമൊരുക്കും.
@ കഴക്കൂട്ടം ഐടി കോറിഡോറിനു വേണ്ടി സമഗ്ര വികസന പദ്ധതി നടപ്പിലാക്കും.
@ കഴക്കൂട്ടത്തു ഐടി പ്രൊഫഷണലുകള്‍ക്കായി വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റല്‍ നിര്‍മിക്കും.
@ ബാംഗഌര് ഐ.ടി. മേഖലയ്ക്കു സമാനമായ മുതല്‍മുടക്കും തൊഴിലവസരങ്ങളും ടെക്നോപാര്‍ക് കേന്ദ്രീകരിച്ചു നടപ്പിലാക്കും
@ കൂടുതല്‍ ഐ.ടി കമ്പനികളെ ആകര്‍ഷിക്കാനായി ഐ.ടി. ഫിനിഷിങ് കേന്ദ്രങ്ങള്‍
@ തിരുവനന്തപുരം നഗരത്തില്‍ സമ്പൂര്‍ണ്ണ, സൗജന്യ വൈഫൈ കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കും
@ തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വെഞ്ഞാറമൂട് മെഡിക്കല്‍ കോളേജ്, വിമാനത്താവളം, ടെക്നോപാര്‍ക്ക് എന്നിവിടങ്ങളിലേക്ക് മെട്രോ റെയില്‍ സംവിധാനം ഏര്പ്പെടുക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തും
@ ‘തിരുവനന്തപുരം ബ്രാന്‍ഡ്’ എന്ന പേരില്‍ തദ്ദേശീയമായ ഉല്പന്നങ്ങളുടെ വിപണനം വ്യാപിപ്പിക്കുും
@ ദുബായ് ഷോപ്പിംഗ് ഫെസ്റ്റ് മാതൃകയില്‍, അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ‘അനന്തപുരി ഫെസ്റ്റ്’ സംഘടിപ്പിക്കും.
@ വ്യാപാര വ്യവസായ വാണിജ്യ ലൈസന്സു്കള് പുതുക്കുന്നതിനായി സിംഗിള്‍ വിന്‍ഡോ സംവിധാനം
@ പരമ്പരാഗത തൊഴില്‍ ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് ക്ഷേമനിധി ക്ഷേമ പെന്ഷന്, പ്രത്യേക ലോണ്‍
@ പരമ്പരാഗത തൊഴിലാളികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യാനുള്ള സൗകര്യം
@ ചാല മാര്‍ക്കറ്റിലെ മുഴുവന്‍ റോഡുകളും റബറൈസ്ഡ് ടാറിംഗ് ചെയ്യും
@ ചാല മാര്‍ക്കറ്റില്‍ ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷന്, തൊഴിലാളി വിശ്രമകേന്ദ്രം
@ നഗരവികസനത്തിനും വളര്‍ച്ചയ്ക്കും വ്യാപാര വ്യവസായ സംഘടനകളുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും
@ നഗരവികസനത്തില്‍ വ്യാപാരികളുടെ പങ്ക് ഉറപ്പാക്കും.
@ തമ്പാനൂര്‍, മെഡിക്കല്‍ കോളേജ്, കിഴക്കേകോട്ട തുടങ്ങി തിരക്കുള്ള മേഖലകളില്‍ മേല്‍ നടപ്പാലം
@ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ടുകള്‍ അതിവേഗം നടപ്പിലാക്കും
@ നേമം, വേളി റെയില്‍ വേ ടെര്‍മിനലുകള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും
പൈതൃക നഗരം
@ നഗരത്തിന്റെ പഴമയും പൈതൃകവും വിളിച്ചോതുന്ന നിലവിലുള്ള നിര്‍മ്മിതികളെ സംരക്ഷിക്കും. ജയ്പൂര്‍ പിങ്ക് സിറ്റി മാതൃകയില്‍ അനന്തപുരിയുടെ പൈതൃക ചാരുത പ്രതിഫലിക്കുന്ന രീതിയില്‍ നഗരാസൂത്രണം നടത്തും
@ പ്രാചീന മഹാസര്വ്വകശാലകളായിരുന്ന നളന്ദ, തക്ഷശില എന്നിവയ്ക്കൊപ്പം തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്ന പരമ്പരാഗത പഠന കേന്ദ്രമായിരുന്നു കാന്തല്ലൂര്‍ശാല. കാന്തല്ലൂര്‍ശാലയുടെ ചരിത്രപ്രാധാന്യവും വിദ്യാഭ്യാസ പാരമ്പര്യവും പുതുതലമുറയിലെത്തിക്കാനായി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും.
@ മഹാത്മാ അയ്യങ്കാളിയുടെ പേരില്‍ ജലമേള സംഘടിപ്പിക്കും
@ ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ച ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ സ്മരണാര്‍ത്ഥം എല്ലാവര്ക്കും വേദപഠനത്തിന് അന്താരാഷ്ട്ര വേദ പഠനകേന്ദ്രം, പത്മനാഭ സ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചു സ്ഥാപിക്കും.
@ ശ്രീനാരായണ ഗുരു. ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യന്‍കാളി എന്നീ ആചാര്യത്രയങ്ങളുടെ ജന്മദിനം യഥാക്രമം ആഗസ്റ്റ് 20, 25, 28 തീയതികളിലാണ്. ആഗസ്റ്റ് 20 മുതല്‍ 28 വരെ നവോത്ഥാന നവമി ആയി ആഘോഷിക്കും.
@ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ഗുരു തൈക്കാട് അയ്യാ ഗുരുവിന്റെ സ്മരണാര്‍ത്ഥം അന്താരാഷ്ട്ര യോഗ പരിശീലന കേന്ദ്രം ആരംഭിക്കും.
@ തനതുകലകളായ രംഗോലി, വേലകളി, നവീന വില്‍പ്പാട്ട് തുടങ്ങിയവയുടെ മേള സംഘടിപ്പിക്കും. കിഴക്കേകോട്ട കേന്ദ്രമാക്കി തനതു കലകള്‍ക്ക് മത്സരവേദി ഒരുക്കും.
@ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, മഹാത്മാ അയ്യന്‍കാളി വൈകുണ്ഠ സ്വാമികള്‍, തൈക്കാട് അയ്യാ ഗുരു, സ്വാതി തിരുനാള്‍, രാജാ രവിവര്‍മ, ഉള്ളൂര്‍, ബാരിസ്റ്റര്‍ ജിപി പിള്ള, തുടങ്ങിയ സാമൂഹ്യ നവോത്ഥാന നായകരുടെ ജീവചരിത്രത്തെ ആധാരമാക്കി പൈതൃക മ്യൂസിയം ആരംഭിക്കും
@ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ദേവി ക്ഷേത്രം, തിരുവല്ലം പരശുരാമ ക്ഷേത്രം, ബീമാപള്ളി, വെട്ടുകാട് പള്ളി, പാളയം പള്ളി, കരിക്കകം ക്ഷേത്രം, പഴവങ്ങാടി ക്ഷേത്രം, കണ്ണമ്മൂല ചട്ടമ്പിസ്വാമികളുടെ ആസ്ഥാനം, ചെമ്പഴന്തി ഗുരുദേവന്റെ ജന്മസ്ഥലം തുടങ്ങിയവ കോര്‍ത്തിണക്കി തീര്‍ത്ഥാടന സര്‍ക്യൂട്ട്. അതാതിടങ്ങളിലെ സൗകര്യവും വികസനവും വര്‍ദ്ധിപ്പിക്കുകയും പരസ്പര ബന്ധിതമായ തീര്‍ത്ഥാടന സര്‍വീസ് നടത്തുകയും ചെയ്യും
@ ആറ്റുകാല്‍ പൊങ്കാലയ്ക്ക് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കും. കംഫര്‍ട്ട്സ് സ്റ്റേഷന്, വിശ്രമകേന്ദ്രം, മൊബൈല്‍ ചികിത്സാകേന്ദ്രം തുടങ്ങിയവ ആവശ്യാനുസരണം സ്ഥാപിക്കും.
@ ആറ്റുകാല്‍ ഡ്രെയിനേജ് സംവിധാനം പൂര്‍ത്തിയാക്കും
@ പിതൃതര്‍പ്പണത്തിനും ബലികര്മങ്ങള്ക്കുമായി തിരുവല്ലം ബലിക്കടവില്‍ സ്ഥിരം സംവിധാനം ഒരുക്കും. കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് നമാമി ഗംഗാ മോഡലില്‍ ‘നമോസ്തു തിരുവല്ലം’ പദ്ധതി നടപ്പിലാക്കി ബലിതര്‍പ്പണ തീര്‍ത്ഥം ശുചീകരിക്കും.
@ വെട്ടുകാട് പള്ളി തിരുനാള്‍, ബീമാപള്ളി ഉറൂസ് തീര്‍ത്ഥാടനങ്ങള്‍ക്കു വേണ്ട അടിസ്ഥാന സ്ഥിരം സംവിധാനങ്ങള്‍ . ആവശ്യാനുസരണം നഗരകേന്ദ്രത്തില്‍ നിന്നും പ്രത്യേക ഗതാഗത സംവിധാനങ്ങള്‍
സാംസ്കാരിക നഗരം
@ വിവേകാനന്ദ ഉദ്യാനം, മാനവീയം വീഥി, നിര്‍ദ്ദിഷ്ട ശ്രീപത്മനാഭ ക്ഷേത്രകലാ മണ്ഡപം തുടങ്ങിയ പൊതുവേദികളെ കോര്‍ത്തിണക്കി സാംസ്കാരിക ശൃംഖല. പ്രതിവാര പരിപാടികള്‍ സംഘടിപ്പിച്ചു കലസാംസ്കാരിക സദസ്സുകള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കും.
@ കലാസാഹിത്യ രംഗത്തെ പ്രഗത്ഭരെ ആദരവോടെ ഓര്‍ത്തെടുക്കാനും ഇന്നത്തെ പ്രതിഭകളെ അവരുടെ പേരില്‍ അനുമോദിക്കുവാനും അനന്തപുരി സര്‍ഗ്ഗ പ്രതിഭാ പുരസ്കാരം വിഭാവനം ചെയ്യും.രാജാ രവിവര്‍മ്മ (ചിത്രകല ), കുമാരനാശാന് (കവിത), ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള (ഭാഷ), സി.വി.രാമന്‍പിള്ള (നോവല്‍), കാവാലം നാരായണപണിക്കര്‍ (നാടകം), ഗുരു ഗോപിനാഥ് (നൃത്തം)
@ ബാലസാഹിത്യത്തിനു സാഹിത്യ അക്കാദമി നാല് പതിറ്റാണ്ടായി നല്കി വന്നിരുന്നതും പിന്നീട് ഉപേക്ഷിച്ചതുമായ ‘ശ്രീ പത്മനാഭ സ്വാമി പുരസ്കാരം’ നഗരസഭാ ഏറ്റെടുത്തു നല്‍കും
@ വേദികളില്ലാത്തവരുടെ വേദിയായി മാനവീയം വീഥിയെ തലസ്ഥാനത്തിന്റെ സാംസ്കാരിക മുഖമാക്കിമാറ്റും. താല്‍ക്കാലിക വേദി, വഴിവിളക്കുകള്‍, സ്നാക്സ് ബാറുകള്‍ തുടങ്ങിയവ ഉറപ്പു വരുത്തി, വീഥിയെ സകല കലാകാരന്മാര്ക്കും സ്വാതന്ത്യത്തോടെ വിനിയോഗിക്കുന്ന ഇടമാക്കും
@ ക്ഷേത്രപ്രവേശന വിളംബര സ്മാരകം നഗരത്തില്‍ നിര്‍മ്മിക്കും.
@ സാമൂഹിക സമത്വത്തിനായി പ്രയത്നിച്ച അയ്യാ വൈകുണ്ഠ സ്വാമികള്‍, ശബ്ദതാരാവലി എന്ന ഒറ്റ കൃതി കൊണ്ട് മലയാള ഭാഷയ്ക്ക് സുദൃഢമായ അടിത്തറയിട്ട ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള, മലയാളത്തിന്റെ നോവല്‍ സാഹിത്യത്തെ പിച്ചവെപ്പിച്ച സി.വി.രാമന്‍പിള്ള, ജര്‍മ്മനിയുടെ യുദ്ധകപ്പല്‍ തകര്‍ത്ത ധീര ദേശാഭിമാനി ഡോ.ചെമ്പകരാമന്‍ പിള്ള, തമിഴില്‍ നിന്നും മലയാളത്തെ സ്വതന്ത്ര ഭാഷയായി വളര്‍ത്തിയ കോവളം കവികള്‍ക്ക് (അയ്യിപ്പിള്ളയും അയ്യിനിപ്പിള്ളയും) എന്നിവരുടെ പേരില്‍ സ്മാരകം നിര്‍മ്മിക്കും
@ ആചാര്യത്രയങ്ങളുടെ ജന്മസ്ഥാനങ്ങള്‍ കൂട്ടിയോജിപ്പിച്ചു കൊണ്ട് നവോത്ഥാന തീര്‍ത്ഥാടന സര്‍ക്യൂട്ട് ആരംഭിക്കും.
@ ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുവാന്‍ ഒരു സ്ഥിരം വേദി എന്ന ലക്ഷ്യത്തോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തായി ക്ഷേത്രകലാ മണ്ഡപം സാധ്യമാക്കും.
@ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സാംസ്കാരിക കേന്ദ്രം ആരംഭിക്കും
സുന്ദര നഗരം
@ ഓരോ വാര്‍ഡിലേയും എല്ലാ ജനവാസ മേഖലകളിലേക്കും അനുബന്ധ റോഡുകള്‍
@ റോഡുകള്‍ക്കിരുവശവും അപകടങ്ങള്‍ തടയുവാന്‍ കുറ്റിച്ചെടി കവചം
@ റോഡുകളുടെ ഇരുവശവും പ്രത്യേക നടപ്പാതകളും സൈക്കിള്‍ പാതകളും
@ റോഡിലെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ സ്ഥിരം പ്രശ്ന പരിഹാര സെല്ലുകള്‍, പരാതി കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ റോഡുകളിലെ കുഴികള്‍ ഇല്ലാതാക്കും
@ കേന്ദ്രസര്‍ക്കാരിന്റെ അമൃത്പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ‘മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്’ സംവിധാനം
@ തെരുവ് നായ നിയന്ത്രണത്തിനായി കൂടുതല്‍ ആധുനികവും ശാസ്ത്രീയവുമായ പദ്ധതി ആവിഷ്കരിക്കും. ജനവാസ രഹിതമായ പ്രദേശത്തേക്ക് അവയെ പുനരധിവസിപ്പിക്കും
സംശുദ്ധ ഭരണം
@ അഴിമതി രഹിത ഭരണം ഉറപ്പാക്കും
@ എല്ലാ കൗണ്‍സിലര്‍മാരും വര്‍ഷത്തില്‍ സ്വത്ത് വിവരം വെളിപ്പെടുത്തും
സുതാര്യ ഭരണം
@ ഇ- ഗവേര്‍ണന്‍സ് സമ്പൂര്‍ണമാകും
@ ഫയല്‍ നീക്കത്തിനുള്ള കാലതാമസം ഒഴിവാക്കും
@ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും
@ തര്‍ക്കങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാനായി പ്രശ്നപരിഹാര സെല്‍
@ ശാസ്ത്രീയമായ രീതിയില്‍ ഓഫീസ് ഡിപ്പാര്‍ട്ട്മെന്റുകള്‍ വിഭജിച്ച് ഭരണ നിര്‍വ്വഹണം കാര്യക്ഷമമാക്കും.
ജനകീയ ഭരണം
@ കേന്ദ്രസംസ്ഥാന പദ്ധതികളും നഗരസഭയുടെ സേവനങ്ങളും ജനങ്ങളിലെത്തിക്കാന്‍ എല്ലാ വാര്‍ഡുകളിലും പരിശീലനം സിദ്ധിച്ച സേവനമിത്രങ്ങളെ നിയമിക്കും
@ നഗരസഭയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ കൂടുതല്‍ ലളിതവും ആയാസരഹിതവുമാക്കുവാനായി വാര്‍ഡ് സേവനകേന്ദ്രങ്ങള്‍ ആരംഭിക്കും.
@ നഗരസഭയുടെ കീഴില്‍ വിദഗ്ധ തൊഴിലാളികളുടെ ‘ലോക്കല്‍ എംപ്ലോയ്മെന്റ് പോര്‍ട്ടല്‍’ ആരംഭിക്കും
@ എല്ലാ മാസവും സോണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചു മേയറുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാര അദാലത്ത്
സര്വ്വസ്പര്ശിത വികസനം
ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനം
@ പിന്നാക്ക പട്ടിക ജാതി/ പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ അപേക്ഷ നല്കുന്നതു മുതല്‍ സഹായങ്ങള്‍ ലഭിക്കുന്നതു വരെയുള്ള സഹായവും ലഭ്യമാക്കുന്ന മഹാത്മാ അയ്യന്‍കാളി സാമൂഹ്യവികസന കേന്ദ്രം ആരംഭിക്കും.
@ പട്ടികജാതി, പട്ടിക വര്‍ഗം,മത്സ്യബന്ധന തൊഴിലാളികള്‍, മതന്യൂന പക്ഷങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്എന്നീ വിഭാഗത്തില്‍ നഗരവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ച് ‘സദ്ഭാവനാ മണ്ഡപങ്ങള്‍’ എന്ന പേരില്‍ പ്രത്യേക കമ്മ്യൂണിറ്റി സെന്ററുകള്‍ നിര്‍മ്മിക്കും. അവരുടെ വിവാഹം, യോഗങ്ങള്‍, നൈപുണ്യ പരിശീലനം തുടങ്ങി എല്ലാവിധ സാമൂഹിക ചടങ്ങുകളും തുച്ഛമായ നിരക്കില്‍ നടത്താനായി ഇവ ഉപയോഗിക്കും
@ പിന്നാക്ക പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് കോച്ചിങ്
@ ദിവ്യാംഗരുടെ ക്ഷേമത്തിനായി പദ്ധതികള്‍ നടപ്പിലാക്കുകയും നഗരം ദിവ്യാംഗ സൗഹൃദമാക്കുകയും ചെയ്യും.
@ കോര്പ്പറേഷന് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ദിവ്യാംഗര്‍ക്ക് മുന്‍ഗണന.
@ ആശ്രയപദ്ധതിയുടെ ഭാഗമായി അശരണരായ കുടുംബങ്ങള്‍ക്ക് നല്കി വന്നിരുന്ന നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ കിറ്റിന്റെ മൂല്യം 400 രൂപയില്‍ നിന്നും 750 രൂപയാക്കി വര്‍ധിപ്പിക്കും.
@ ന്യൂനപക്ഷ വിഭാഗങ്ങളിലെ പരമ്പരാഗത കരകൗശല മേഖലകളിലെ നൈപുണ്യ വികസനം ലക്ഷ്യമിട്ടു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ‘ഉസ്താദ്’ നഗരത്തില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുകയും അത്തരം കരകൗശല വസ്തുക്കളുടെ വിപണനം സാധ്യമാക്കുന്നതിനായി ഹുനാര്‍ ഹട്ടുകള്‍ ആരംഭിക്കുകയും ചെയ്യും.
@ 20 രൂപ നിരക്കില്‍ ഊണ് ലഭ്യമാക്കുന്ന ‘അടല്‍ കിച്ചന് പദ്ധതി’ നടപ്പിലാക്കും.
@ കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ’ യുമായി ചേര്‍ന്ന് പട്ടികജാതി/പട്ടികവിഭാഗത്തിലുള്ളവര്ക്കു തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സഹായം
@ ഭിന്നശേഷിക്കാര്‍ക്കായി നഗരപരിധിയില്‍ കൂടുതല്‍ ബഡ്ഡ്സ് സ്കൂളുകള്‍
സ്ത്രീശാക്തീകരണം
@ സൗജന്യ നിരക്കില്‍ സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ ‘സുവിധാ സാനിറ്ററി നാപ്കിനുകള്‍’ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സ്കൂളിലൂടെയും അംഗനവാടികളിലൂടെയും സൗജന്യമായി വിതരണം ചെയ്യും.കൂടാതെ 1 രൂപാ നിരക്കില്‍ ‘സുവിധാ സാനിറ്ററി നാപ്കിനുകള്‍’ ലഭ്യമാക്കുന്ന ഔട്ട്ലെറ്റ്കളും’ സാനിറ്ററി നാപ്കിന് വെന്‍ഡിങ് മെഷീനുകളും’ സ്ഥാപിക്കും.
@ വനിതാ സംരക്ഷണ സുരക്ഷിതത്വ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘സഖി വണ്‍സ്റ്റോപ്പ് സെന്ററുകളുടെ മാതൃകയില്‍ നഗരത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ആക്രമണത്തിനിരയാകുന്നവര്‍ക്ക് ചികിത്സാ, നിയമ സഹായം, കൗണ്‍സിലിംഗ്, താല്‍ക്കാലിക അഭയം എന്നീ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.
@ കേന്ദ്ര സര്‍ക്കാരിന്റെ ‘ദീന് ദയാല്‍ അന്ത്യോദയ യോജന’യിലുടെ സ്ത്രീ സ്വയം സഹായസംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കും വനിതാ സംരഭകര്‍ക്കും വനിതാ ജൈവകര്ഷകര്ക്കുമായി എക്സിബിഷന്/ഫെസ്റ്റിവല്‍ എന്നിവ സംഘടിപ്പിക്കും.
@ വിധവകള്‍ക്കായി പ്രത്യേകം എംപ്ലോയ്മെന്റ് പോര്‍ട്ടല്‍ ആരംഭിക്കും. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിധവകള്‍ക്കായി ഷെല്‍റ്റര്‍ ഹോമുകള്‍ സ്ഥാപിക്കും.
@ കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ’ യുമായി ചേര്‍ന്ന് വിധവകളായ സ്ത്രീകള്‍ക്കു വേണ്ടി നാടന്‍ പശുഫാമുകള്‍ ആരംഭിക്കാന്‍ പരിശീലനവും ധനസഹായം
@ അംഗനവാടികളിലൂടെ ഗര്‍ഭിണികള്‍ക്കും കൗമാര പ്രായക്കാര്‍ക്കും ശിശുക്കളിലും കുട്ടികള്‍ക്കും ലഭ്യമാക്കുന്ന പോഷകാഹാരങ്ങളുടെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്തും
@ പാവപ്പെട്ട യുവതികളുടെ വിവാഹ നടത്തിപ്പിനായി നഗരസഭ കല്യാണ മണ്ഡപങ്ങള്‍ നിര്‍മ്മിക്കും. 1000 രൂപ വാടകയ്ക്ക് ഇത് ജനങ്ങള്‍ക്ക്.ലഭ്യമാക്കും
@ ‘കുടുംബശ്രീ’ പദ്ധതിയുടെ ഭാഗമായ സ്ത്രീയുടെ കുടുംബത്തില്‍ ഒരംഗത്തിനെങ്കിലും ജോലി/സ്വയംതൊഴില്‍ ഉറപ്പു വരുത്തും
@ കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ച് ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവിവിധോല്പ്പാദന നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. ഖാദി മാതൃകയില്‍ ഇവര്‍ക്ക് ‘തിരുവനന്തപുരം ബ്രാന്‍ഡ്’ നെയിം നല്കി വിവിധ ഏജന്‍സികള്‍ വഴി വിതരണം ചെയ്യും.
@ വീട്ടമ്മമാര്‍ക്ക് സീറോ ബഡ്ജറ്റ് ജൈവ പച്ചക്കറി കൃഷി, ടെറസ് കൃഷി എന്നിവയില്‍ പരിശീലനവും ധനസഹായവും നല്‍കും
വയോജന, യുവജനക്ഷേമം
കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധിപ്പിച്ചു എല്ലാ നഗരവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തും
കൂടുതല്‍ വര്‍ക്കിംഗ് വിമന്‍സ്, സ്റ്റുഡന്റ്സ് ഹോസ്റ്റലുകളും യാത്രീ നിവാസുകളും ഒരുക്കും.
സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ എല്ലാമാസവും പത്താം തീയതിക്കുള്ളില്‍ വിതരണം ചെയ്യും. പെന്ഷന് വിതരണം കൂടുതല്‍ സുതാര്യമാക്കാന്‍ പോസ്റ്റല്‍ വകുപ്പിന്റെ സേവനം പുനഃസ്ഥാപിക്കും.
വയോജന ക്ഷേമം മുന്‍നിറുത്തി കൂടുതല്‍ പകല്‍ വീടുകള്‍ സ്ഥാപിക്കും
തൊഴില്‍, തൊഴിലാളി ക്ഷേമം
@ 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
@ 1000 കോടിയുടെ വ്യവസായ പാര്‍ക്കുകള്‍ കൊണ്ടു വരും
@ മാലിന്യ നിര്‍മാര്‍ജ്ജനം, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു മുന്‍ഗണന
@ സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നതിനു സാങ്കേതിക സഹായം ലഭ്യമാക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് ആക്സിലറേഷന് സെന്റര്‍
വിദേശ നിക്ഷേപകരുടെ കൂട്ടായ്മ
@ യുവാക്കളുടെ ആദര്ശദീപമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരില്‍ കേന്ദ്ര വ്യവസായ മന്ത്രാലയം, യുവജനക്ഷേമ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള യൂത്ത് ഡവലപ്മെന്റ് സെന്റര്‍ ആരംഭിക്കും.
@ തൊഴില്‍ രഹിതരായ യുവാക്കളെ തൊഴില്‍ സജ്ജരാക്കാനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കും
@ കേന്ദ്രസര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് യുവാക്കളുടെ അഭിരുചിയ്ക്കനുസരിച്ച് നൈപുണ്യ വികസനം നല്കി തൊഴില്‍ സജ്ജരാക്കും
@ സ്വയം തൊഴില്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് വേണ്ട സാങ്കേതിക നിയമ സഹായങ്ങള്‍ ലഭ്യമാക്കും
@ കേന്ദ്രസര്‍ക്കാരിന്റെ മുദ്രാ ബാങ്കുമായി ബന്ധപ്പെട്ട സഹായങ്ങള്്ക്ക് പ്രത്യേക വിഭാഗം.
@ എഞ്ചിനീയറിങ്/സയന്‍സ് വിദ്യാഭ്യാസം കഴിഞ്ഞ തൊഴില്‍ രഹിതര്‍ക്കായി നഗരസഭാ പരിധിയിലുള്ള കേന്ദ്ര ഗവേഷക സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴില്‍ സജ്ജരാകുന്ന ‘ഷാര്‍പ്പനിങ് ദ എഡ്ജ്’ പദ്ധതി
@ കോര്‍പ്പറേറ്റ് കമ്പനികളുമായി സഹകരിച്ച് മാസംതോറും സ്പെഷ്യല്‍ പ്ലെയ്സ്മെന്റ് പരിപാടികള്‍ നടപ്പിലാക്കും
@ സാമ്പത്തിക ബുദ്ധിമുട്ടില്‍ പഠനം മുടങ്ങിപ്പോയവര്‍ക്ക് പഠനം തുടരുവാനും തൊഴില്‍ പരിശീലനത്തിനും ഏകലവ്യ പദ്ധതി
@ ഡ്രൈവര്‍മാര്‍ക്കായി ‘മസ്ദൂര്‍ ഭവന്’ എന്ന പേരില്‍ നഗരത്തില്‍ അഞ്ചിടത്ത് പൂര്‍ണ സൗകര്യത്തോടുകൂടിയ വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കും.
@ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതൃകാ ഓട്ടോ സ്റ്റാന്‍ഡുകള്‍ നിര്‍മിക്കും.
@ കേന്ദ്രഗവണ്മെന്റിന്റെ സ്വച്ഛഭാരത പദ്ധതിയുമായി ചേര്‍ന്ന് ശുചീകരണ തൊഴിലാളികള്‍ക്കായി മാസത്തിലൊരിക്കല്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ്
@ നഗരത്തിലെ സ്വകാര്യ, ഗവണ്മെന്റ് ഹോസ്പിറ്റലുകളുമായി ചേര്‍ന്ന് ശുചീകരണ തൊഴിലാളികള്‍ക്കും കുടുംബത്തിനും സൗജന്യ ചികിത്സ
@ ചുമട്ടുതൊഴിലാളികള്‍ക്ക് നഗരത്തില്‍ വിശ്രമകേന്ദ്രങ്ങള്‍, കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം ക്ഷേമ പദ്ധതി
പ്രവാസി ക്ഷേമം
@ വിദേശത്തു ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയവരുടെ സംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കി നടപടി ക്രമങ്ങള്‍ വേഗത്തിലാക്കും. അതിനായി പ്രത്യേക ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും.
@ കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘പ്രവാസി കൗശല്‍ വികാസ് യോജന’യുടെ സഹകരണത്തോടെ യുവജനങ്ങള്‍ക്കു വിദേശത്തു ജോലി നേടുവാന്‍ വേണ്ട തൊഴില്‍ പരിശീലനം ലഭ്യമാക്കും.
@ പ്രവാസി ജീവിതം കഴിഞ്ഞു തിരികെയെത്തിവര്ക്കു സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം കണ്ടെത്താനുള്ള പദ്ധതികള്‍ കൊണ്ട് വരും.
@ പ്രവാസികളില്‍ നിക്ഷേപം നടത്താനും സംരംഭം തുടങ്ങാനുംതാല്പര്യമുള്ളവര്ക്ക് സമഗ്രമായ സഹായം നല്കാന് പ്രത്യേക സെല്‍ രൂപീകരിക്കും
@ ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ടു തിരികെയെത്തുന്ന പ്രവാസികളെ വിമാനത്താവളത്തില്‍ നിന്നും വീടുകളിലേക്കോ ആശുപത്രിയിലേക്കോ എത്തിക്കാന്‍ സൗജന്യ ആംബുലന്‍സ് സേവനം
ആരോഗ്യം, രോഗ പ്രതിരോധം
@ സന്നദ്ധ സേവന സംഘടനകളുടെ സഹായത്തോടെ ഡോ. പല്‍പ്പു ആരോഗ്യവികസന മിഷന് ആവിഷ്കരിക്കും.
@ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘ദീന്‍ദയാല്‍ അമ്യത് യോജന ‘ യ്ക്ക് കീഴില്‍ അമൃത് ഫാര്‍മസികള്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ച് നഗരത്തില്‍ സ്ഥാപിക്കും.
@ കോവിഡ് പരിശോധന, കോവിഡാനന്തര പരിചരണം എന്നിവയ്ക്കായി വാര്‍ഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കും
@ .നഗരത്തില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കും
@ ‘നല്ല ഭക്ഷണം നല്ല ആരോഗ്യം’ പദ്ധതി നടപ്പിലാക്കും
@ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 25 ആംബുലന്‍സുകള്‍. ബിപിഎല്‍ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് സേവനം സൗജന്യമായിരിക്കും.
@ 10001 പേരുടെ രക്തദാന, അവയവദാന, നേത്രദാന സേനകള്‍ രൂപീകരിക്കും.
@ നഗരത്തിലെ എല്ലാ ആയുര്‍വേദ ആശുപത്രികളേയും ചേര്‍ത്ത് കേന്ദ്ര ആയുഷ്മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആയുര്‍വേദ ചികിത്സാ പാക്കേജ് നടപ്പിലാക്കും.
@ വിഷരഹിത പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മാസം, മത്സ്യം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താന്‍ കൃത്യമായ പരിശോധനകള്‍
പൊതു വിദ്യാഭ്യാസം
@ വിദ്യാര്‍ത്ഥി കളുടെ ക്ഷേമത്തിനും മികച്ച ഭാവിക്കുമായി എ.പി.ജെ അബ്ദുള്‍ കലാം സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രോഗ്രാം
@ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും അത്യാധുനിക രീതിയിലുള്ള ശുചിമുറികള്‍ സ്ഥാപിക്കും. മികച്ച പരിപാലനം ഉറപ്പുവരുത്തുവാനായി നഗരസഭയുടെ മാസംതോറുമുള്ള ഇന്സ്പെക്ഷന്.
@ 15 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മാനസിക ശാരീരികാരോഗ്യത്തിന് യോഗ, കളരി പരിശീലന കേന്ദ്രങ്ങള്‍
@ എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്കവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബാരിസ്റ്റര്‍ ജി.പി. പിള്ളയുടെ പേരില്‍ 10,000 രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ്
@ റിവേഴ്സ് ഓസ്മോസിസ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ശുദ്ധജല ശീതീകരണികള്‍ ഓരോ സ്കൂളുകളിലും കുറഞ്ഞത് രണ്ടെണ്ണം.
@ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് (എന്‍ഇപി2020)പൊതുവിദ്യാഭ്യാസ മേഖല പുനരാവിഷ്കരിക്കുന്നതിന് വേണ്ട അടിസ്ഥാന വികസനമൊരുക്കും.
@ കേന്ദ്ര നഗരവികസന വകുപ്പുമായി സഹകരിച്ച് നഗരത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി രാവിലെയും വൈകുന്നേരവും കണ്സെഷന് നിരക്കില്‍ സ്റ്റുഡന്റ്സ് ഒണ്‍ലി ബസ് സര്‍വ്വീസുകള്‍.
@ തിരുവനന്തപുരത്തെ രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ ഹബ്ബാക്കും
@ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പാവപ്പെട്ട കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി യൂണിവേഴ്സിറ്റി ടെക്സ്റ്റ്ബുക്കുകള്‍
കൃഷി
@ തിരുവനന്തപുരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച കൃഷി സൗഹൃദ നഗരമാക്കി മാറ്റും
@ 10000 വീടുകളില്‍ ‘ടെറസ് ഫാമിംഗ് ‘ നടത്തി വിഷരഹിത പച്ചക്കറികളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും
@ വിഷരഹിത പച്ചക്കറികള്‍ വില്‍ക്കുവാനും വാങ്ങുവാനുമായി വാര്‍ഡ് തലത്തില്‍ ഔട്ട്ലെറ്റുകള്
@ മൂന്നു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം നഗരത്തെ വിഷരഹിത പച്ചക്കറി സ്വാശ്രയ നഗരമാക്കി മാറ്റും
@ കരമനയാര്‍, കിളിയാര് എന്നിവയുടെ തീരങ്ങളില്‍ കൃഷി വ്യാപകമാക്കുന്നതിനായി പ്രത്യേക പാക്കേജ്
@ ‘വിഷരഹിതമായ ഓണക്കാലം’ പദ്ധതി നടപ്പിലാക്കും
@ ടെറസ് കൃഷി, അടുക്കളത്തോട്ടം എന്നിവയെ പ്രോത്സാഹിപ്പിക്കുവാനും ആവശ്യമുള്ള പരിശീലനം
@ ലഭ്യമാക്കുവാനും സാങ്കേതിക സഹായം ലഭ്യമാക്കുവാനുമായി വാര്‍ഡ് തോറും ഹരിത മിത്രങ്ങളെ നിയമിക്കും
@ നഗരപരിധിയില്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളില്‍ നിന്നും പഴവര്‍ഗ്ഗങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുവാനായി എഫ്പിഒ കള്‍ ആരംഭിക്കും
@ കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയ്ക്കായി സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് മുട്ട, പാല്, മാംസം എന്നിവയുടെ ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കും
@ മൈക്രോ ഇന്റഗ്രേറ്റഡ് ഫാമിംഗ്’ എന്ന കൃഷിരീതിയെ പരമാവധി പ്രോത്സാഹിപ്പിക്കും
കുടിവെള്ളം
@ നഗരസഭയിലെ കുടിവെള്ള ശൃംഖലയുടെ സമ്പൂര്‍ണ
@ പുനഃസംഘടനയും വിപുലീകരണവും
@ ഇലക്ട്രോണിക് നിയന്ത്രിത വാല്‍വുകള്‍
@ നഗരത്തില്‍ 50 സൗജന്യകുടിവെള്ള മെഷീനുകള്‍ സ്ഥാപിക്കും
@ ജലം ശുദ്ധീകരിക്കുവാന്‍ അള്‍ട്രാവയലറ്റ് രശ്മി സംവിധാനം
@ കുടിവെള്ളത്തിന്റെ നിലവാരം കൃത്യമായ ഇടവേളകളില്‍
@ പരിശോധിക്കാനുള്ള സംവിധാനം
@ ജനപങ്കാളിത്തത്തോടെ കുളങ്ങളും മറ്റ് ജലസ്രോതസ്സുകളും ശുദ്ധിയായി സംരക്ഷിക്കും .ഇതിനായി പ്രദേശവാസികളുടെ സഹകരണത്തോടെ വോളണ്ടിയര്‍ സേന രൂപീകരിക്കും.
@ തീരദേശ മേഖയിലെ കുടിവെള്ള പ്രശ്നത്തിന്സ്ഥിരവും ശാശ്വതവുമായ പരിഹാരം കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘ജല ജീവന് മിഷന്’ സഹായത്തോടെ നടപ്പിലാക്കും.
@ ജല ലഭ്യത വര്‍ദ്ധിപ്പിക്കാനായി മഴവെള്ള സംഭരണം, കിണര്‍ നിറക്കല്‍(വെല്‍ റീചാര്ജ്ജ്ിംഗ്്) പദ്ധതികള്‍
@ ആരോഗ്യ നഗരം എന്ന ലക്ഷ്യം മുന്നില്‍ വച്ചു കൊണ്ട് ജോഗ്ഗിങ്/സൈക്ലിംഗ് ട്രാക്കുകള്‍, കുളങ്ങള്‍ക്കു ചുറ്റും വാക്കിങ് ഫുട്ട്പാത്ത്, പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിക്കും
@ ബാഡ്മിന്റണ്‍, വോളിബോള്‍ എന്നിവയ്ക്കായി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍
@ പരിശീലനത്തിനായി ക്രിക്കറ്റ്, ഫുട്ബോള്‍ ടര്‍ഫുകള്‍
@ കേരള ടീമിലേക്ക് നിരവധി ഫുട്ബാള്‍ കളിക്കാരെ സംഭാവന ചെയ്ത തീരദേശ മേഖലാ കേന്ദ്രീകരിച്ചു ക്ലബ് ഫുട്ബോള്‍ മത്സരങ്ങള്‍
ടൂറിസം
@ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് സൗഹൃദ നഗരമാക്കും,പരിശീലനം സിദ്ധിച്ച ഗൈഡുകള്‍, ഓണ്‍ലൈന്‍ ടാക്സി സംവിധാനം, കാള്‍ സെന്റര്‍ സംവിധാനം എന്നിവ ലഭ്യമാക്കും.
@ വിദേശികളായ ടൂറിസ്റ്റുകളേയും ആഭ്യന്തര ടൂറിസ്റ്റുകളെയും ആകര്‍ഷിക്കാനായി പ്രത്യേകം പ്രത്യേകം പോര്‍ട്ടലുകള്‍
@ ടൂറിസ്റ്റുകളുടെ എണ്ണം നിലവിലുള്ളതിലും 10 ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും
@ കളരി മര്‍മ സിദ്ധവൈദ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ പ്രചാരം കൊടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും
@ മെഡിക്കല്‍ ടൂറിസം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി നഗരത്തിലെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളേയും ചേര്‍ത്ത് മെഡിക്കല്‍- ടൂറിസം സര്‍ക്കിള്‍ തയ്യാറാക്കും
@ ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ വികസനം കാര്യക്ഷമമായി നടപ്പിലാക്കും. ആക്കുളം, വേളി എന്നിവ ഉള്‍പ്പെടുന്ന പ്രദേശം ‘വാട്ടര്‍ സ്പോര്‍ട്സ് ഹബ്ബ്’ ആക്കി മാറ്റും
@ ബീച്ച്, ഹില്‍ സ്റ്റേഷന്, വാട്ടര്‍ സ്പോര്‍ട്ട്സ്, പൈതൃക ടൂറിസം എന്നിവ ഉള്‍പ്പെടുത്തി സമഗ്രമായ പാക്കേജ്
@ കോവളം ബീച്ചിനെ പഴയ പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവരാനായി ‘ റീസ്റ്റോറിംഗ് പാക്കേജ് ‘ നടപ്പിലാക്കും
@ ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക പരിഗണന
അനന്തപുരിയും മോദിയോടൊപ്പം
@ പിഎംഎവൈപദ്ധതിയിലൂടെ എല്ലാവര്ക്കും വീട്
@ സൗഭാഗ്യപദ്ധതിയിലൂടെ എല്ലാവര്ക്കും വൈദ്യുതി
@ ഉജ്ജ്വല പദ്ധതിയിലൂടെ എല്ലാവര്ക്കും സൗജന്യ ഗ്യാസ്
@ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ എല്ലാവര്ക്കും ശൗചാലയം
@ ‘ജന്‍ധന്‍ യോജന’യിലൂടെ എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട്
@ പ്രധാന മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ എല്ലാവര്ക്കും കുറഞ്ഞ നിരക്കില്‍ മരുന്ന്
@ പ്രധാന് മന്ത്രി സുരക്ഷാ ബീമാ യോജനയിലൂടെ എല്ലാവര്ക്കും അപകട ഇന്‍ഷുറന്‍സ്
@ പെണ്‍കുട്ടികള്‍ക്കുള്ള സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുവാനുള്ള ആദ്യ ഗഡു
@ പ്രധാന് മന്ത്രി ജീവന് ജ്യോതി ബീമാ യോജനയിലൂടെ എല്ലാവര്ക്കും ലൈഫ് ഇന്‍ഷുറന്‍സ്
@ പ്രധാന് മന്ത്രി കൗശല്‍ വികാസ് യോജനയിലൂടെ എല്ലാവര്ക്കും തൊഴില്‍ നൈപുണ്യ പരിശീലനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: