കൊല്ലം: മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസ്സിനെയും ഈഴവസമൂഹം കണ്ടുപഠിക്കണമെന്നും മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്ന ഇരുകൂട്ടരെയും പടിയടച്ച് പിണ്ഡം വയ്ക്കാനുള്ള ദൗത്യം മതേതരവാദികള്‍ ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്. യോഗം ജനറല്‍ സെക്രട്ടറി പദവി വെള്ളാപ്പള്ളി ഏറ്റെടുത്തതിന്റെ രജത ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂടുപടമൊന്നുമില്ലാതെ ജനാധിപത്യത്തിന് മേല്‍ മതാധിപത്യം സമൂലം പിടിമുറുക്കിയതിന്റെ ഉത്സവമാണ് ഈ കൊവിഡ് കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ അരങ്ങേറുന്നത്. ഇരുമുന്നണികളിലും മതാധിപത്യത്തിന്റെ കടന്നുകയറ്റം ഏറി. ഈഴവസമുദായം തിരിച്ചറിവിന്റെ പാത പിന്തുടരണം. രാഷ്ട്രീയത്തിലൂടെ പൊതുസ്വത്ത് കവര്‍ന്നെടുക്കാനുള്ള സംഘടിത മതങ്ങളുടെ നീക്കങ്ങളെ ഇനിയെങ്കിലും ചെറുത്തില്ലെങ്കില്‍ കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ നമുക്കും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: