ന്യൂദല്‍ഹി: ഇന്ത്യന്‍ അമ്പെയ്ത്ത് അസോസിയേഷനു ദേശീയ കായിക ഫെഡറേഷന് എന്ന ഗവണ്മെന്റ് അംഗീകാരം തിരിച്ചു നല്കി യുവജനകാര്യകായികമന്ത്രാലയം. രാജ്യത്തെ അമ്പെയ്ത്ത് മത്സരങ്ങളുടെ പ്രോത്സാഹനവും നിയന്ത്രണവും ലക്ഷ്യമിട്ടാണ് നടപടി.
ദേശീയ കായിക വികസന ചട്ടം 2011 (കായിക ചട്ടം) അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എട്ടു വര്‍ഷം മുന്‍പാണ് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. നിലവില്‍ ലഭിച്ചിരിക്കുന്ന ഭരണകൂട അംഗീകാരം ഒരു വര്‍ഷ കാലാവധി ഉള്ളതാണ്.
യുവജനകാര്യകായിക മന്ത്രാലയത്തിന് നടപടിയെ കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രിയും ഇന്ത്യന്‍ അമ്പെയ്ത്ത് അസോസിയേഷന് അധ്യക്ഷനുമായ അര്ജുന് മുണ്ട സ്വാഗതം ചെയ്തു.
അമ്പെയ്ത്ത് മേഖലയുടെയും കായിക താരങ്ങളുടെയും നന്മയ്ക്കും ഉയര്‍ന്ന മൂല്യങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപിടിക്കുന്നതിനും യുവജനകാര്യകായിക മന്ത്രാലയവും ആയി ചേര്‍ന്ന് അഅക പ്രവര്‍ത്തിക്കുമെന്ന് മുണ്ട വ്യക്തമാക്കി.
അന്താരാഷ്ട്ര അമ്പെയ്ത്ത് ഫെഡറേഷനും അഅക യ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മാറ്റിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയും ലോക അമ്പെയ്തു ഫെഡറേഷന്റെയും അംഗീകാരം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: