ദുബായ്: ന്യൂസിലന്‍ഡിന്റെ ഗ്രെഗ് ബാര്‍ക്ലേ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പുതിയ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം റൗണ്ട് വോട്ടെടുപ്പിലാണ് ഗ്രെഗ് ബാര്‍ക്ലേ വിജയിച്ചത്. ഈ വര്‍ഷം ആദ്യം സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിന് പകരമാണ് ബാര്‍ക്ലേയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.
ഓക്ലന്ഡില് നിന്നുള്ള അഡ്വക്കേറ്റാണ് ബാര്‍ക്ലേ. 2012 മുതല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ ഡയക്ടറാണ്. നിലവില്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ പ്രതിനിധിയും. അദ്ദേഹം ഉടന്‍ തന്നെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഡയറക്ടര്‍ സ്ഥാനം രാജിവയ്ക്കും.
ഐസിസി ചെയര്‍മാനാകുക എന്നത് ഒരു ബഹുമതിയാണ്. പിന്തുണ നല്കിയ എല്ല ഐസിസി ഡയറക്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായി ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: