മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ദാമ്പത്യസൗഖ്യവും, കുടുംബസൗഖ്യവും മനഃസമാധാനവും ആരോഗ്യപുഷ്ടിയും ഉണ്ടാകും. ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടും. വാഹനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പടും. അമിതാവേശം നിയന്ത്രിക്കണം.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഏറ്റെടുത്ത ജോലികള്‍ സഹപ്രവര്‍ത്തകരുടെ സഹായത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നു സാമ്പത്തിക നേട്ടം കൈവരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാന്‍ ത്യാഗം സഹിക്കേണ്ടിവരും. ജോലിയില്‍ നിന്നും വിരമിച്ചതിനാല്‍ ജന്മനാട്ടിലേക്കു താമസം മാറ്റും. ആശയ വിനിമയത്തില്‍ അപാകങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അസുഖങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ വിദഗ്ധ പരിശോധന നടത്തും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
ജോലിഭാരവും ചുമതലയും വര്‍ധിക്കുന്ന വിഭാഗത്തിലേക്കു മാറ്റമുണ്ടാകും. പ്രവൃത്തിയിലുള്ള സത്യസന്ധതയും നിഷ്കര്‍ഷയും സല്‍ക്കീര്‍ത്തിക്കു വഴിയൊരുക്കും. വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിയ്ക്കും. ക്ഷമാശീലം കുറവായതിനാല്‍ അബദ്ധങ്ങള്‍ വന്നുചേരും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. മകന് ഉദ്യോഗം ലഭിച്ചതില്‍ ആശ്വാസമാകും. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ജീവിതപങ്കാളിയുടെ നിര്‍ദ്ദേശം സ്വീകരിക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഠിന പ്രയത്നം വേണ്ടിവരും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
സുഹൃത്തിന്റെ സമയോചിത ഇടപെടലുകളാല്‍ ദോഷവശങ്ങള്‍ അതിജീവിക്കും. വര്‍ഷങ്ങള്‍ക്കുശേഷം സഹപാഠിയെ കാണാന്‍ അവസരമുണ്ടാകും. ഉദരരോഗ പീഡകള്‍ വര്‍ധിക്കും. അമിത ആത്മവിശ്വാസം അബദ്ധങ്ങള്‍ക്കു വഴിവെക്കും. ലാഭക്കുറവിനാല് പുതിയ സംരംഭങ്ങളില്‍ നിന്നു പിന്മാറും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
ആര്‍ഭാടങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തും. പുത്രപൗത്രാദികളുടെ സംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. പൊതുപ്രവര്ത്തനങ്ങളില് സജീവസാന്നിധ്യം വേണ്ടിവരും. കഠിനാധ്വാനത്താല്‍ കാര്യസിദ്ധിയുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കാനിടവരും. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ സാധിക്കും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതില്‍ ആശ്വാസമാകും. പൊതുപ്രവര്ത്തനങ്ങളില് ആത്മാര്‍ത്ഥമായി സഹകരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നിര്‍ബന്ധ നിയന്ത്രണത്താല്‍ സാമ്പത്തിക അനിശ്ചിതാവസ്ഥ അതിജീവിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ഗൃഹനിര്‍മാണം പുനരാരാംഭിക്കും. പ്രവൃത്തിമണ്ഡലങ്ങളില്‍ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പ്രയത്നിക്കും. ചെലവിനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തും. ഊഹാപോഹങ്ങള്‍ പലതും കേള്‍ക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. വിശ്വാസയോഗ്യമല്ലാത്ത കൂട്ടുകച്ചവടത്തില്നിന്നു നിരുപാധികം പിന്മാറും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ ഭൂമിയില്‍ ഗൃഹനിര്‍മ്മാണം തുടങ്ങും. കൃഷിമേഖലയില്‍ സംയുക്തസംരംഭത്തിനു തയാറാകും. പ്രായോഗിക വശം ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍വകാര്യ വിജയമുണ്ടാകും. വാഹനയോഗം കാണുന്നു. പാരമ്പര്യപ്രവൃത്തികള്‍ പിന്തുടരുവാന് തീരുമാനിക്കും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
യുക്തിപൂര്‍വ്വമായ സമീപനം സാമ്പത്തിക പ്രതിസന്ധിതരണം ചെയ്യാന്‍ സഹായിക്കും. അസൂയാലുക്കള്‍ വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ഉദ്യോഗം നഷ്ടപ്പെടും. സമന്വയ സമീപനത്താല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. വ്യവസ്ഥകള്‍ പാലിക്കാന്‍ അഹോരാത്രം പ്രയത്നിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: