കോട്ടയം: പട്ടികജാതി-വര്‍ഗ്ഗ സമൂഹങ്ങള്‍ക്കെതിരായ നീതി നിഷേധങ്ങള്‍ക്കും, അതിക്രമങ്ങള്‍ക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യനീതികര്‍മ്മ സമിതിയുടെയും, മഹിളാഐക്യവേദിയുടെയും നേതൃത്വത്തില്‍ പട്ടികജാതി എംഎല്‍എമാരുടെ വീട്ടുപടിക്കല്‍ 25ന് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഹിന്ദു സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11ന് മാര്‍ച്ചും ധര്‍ണയും വിവിധ സമുദായ സംഘടനാ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക, പട്ടികജാതി അതിക്രമ നിരോധന നിയമം കര്‍ശനമായി നടപ്പാക്കുക, എസ്സി-എസ്ടി നിയമന അട്ടിമറി അവസാനിപ്പിക്കുക, ഫണ്ട് കൃത്യമായി വിനിയോഗിക്കുക, കോളനികളുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണുക, മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമിയും വീടും നല്‍കുക, തുടങ്ങിയ ആവശ്യങ്ങളില്‍ പട്ടികജാതി എംഎല്‍എമാര്‍ കാട്ടുന്ന അനാസ്ഥയും നിഷ്ക്രിയത്വവും തുറന്നു കാട്ടുന്ന കുറ്റപത്രം എംഎല്‍എമാര്‍ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: