കണ്ണൂര്‍: കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായ മുന്നേറ്റം നടത്തുമെന്നും ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ കണ്ണൂര്‍ കോര്പറേഷന്, ജില്ലാ പഞ്ചായത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിരവധി ജനക്ഷേമ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിയത്. കര്‍ഷകത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, വിജയന് വട്ടിപ്രം, സി.പി. സംഗീത, മോഹനന് മാനന്തേരി, അജയകുമാര്‍ മീനോത്ത്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി. അജി, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. വിനോദ് കുമാര്‍ സ്വാഗതവും ബിജു ഏളക്കുഴി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: