തിരുവനന്തപുരം: ബന്ധുവും തിരുവനന്തപുരം മേയറുമായ കെ ശ്രീകുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു മന്ത്രി കടകംപള്ളിയുടെ ഇന്നത്തെ ഫേസ് ബുക്ക് പോസ്റ്റ്.
മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത് കെ.ശ്രീകുമാറാണ്. എന്നു പറഞ്ഞു കൊണ്ടായിരുന്നു തുടക്കം. മേയര്‍ എന്ന നിലയില്‍ തിരുവനന്തപുരം നഗരസഭയില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് അദ്ദേഹത്തിന് സാധിച്ചു, ഇത്തവണ കരിക്കകം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്ന അദ്ദേഹത്തിന് ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒടുക്കവും. ഒപ്പം ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ പറയുന്നത് ശ്രീകുമാര്‍, കടകംപള്ളി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്നും.
മന്ത്രി ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി മാത്രം വോട്ടു തേടി ഫേസ് ബുക്ക് പോസ്റ്റിട്ടതില്‍ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉണ്ടായി. അതിനുപുറമെ പരമ അബന്ധവും.
കടകംപള്ളി വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ത്ഥി പി.കെ. ഗോപകുമാറാണ്. മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ ഇടതുസ്ഥാനാര്ത്ഥിഡി.ആര്. അനില്‍ കുമാറും. കരിക്കകത്താണ് ശ്രീകുമാര്‍ ജനവിധി തേടുന്നത്.
പ്രസംഗത്തിലെ നാക്കു പിഴയുടെ പേരില്‍ പ്രധാനമന്ത്രി മുതല്‍ സാധാരണ നേതാക്കളെ പോലും ആക്ഷേപിക്കുന്ന സിപിഎം അണികള്‍, നേതാവ് രേഖമൂലം ചെയ്തിരിക്കുന്ന പരമാബന്ധം ന്യായീകരിക്കാന്‍ കഴിയാതെ കുഴയുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: