തൃശൂര്‍: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണം കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നടത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് കളക്ടര്‍ എസ്. ഷാനവാസ്. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
വീടുകള്‍ കയറിയുള്ള പ്രചാരണം, പൊതുയോഗം എന്നിവയിലും പ്രോട്ടോക്കോള്‍ പാലിക്കണം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.
മറ്റുള്ളവരെ പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്നതിനോ തേജോവധം ചെയ്യുന്നതിനോ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ. ഡേവിസ്, കെ.വി. ദാസന്, അഡ്വ. രവികുമാര്‍ ഉപ്പത്ത്, പി. ബാലചന്ദ്രന്, പി.എം. അമീര്‍, അഡ്വ. സി.ടി. ജോഫി, കെ.എം. സൈനുദ്ദീന്‍, രാധാകൃഷ്ണന്, പി.ആര്. രജീഷ്, സി.വി. കുര്യാക്കോസ്, ജില്ലാ പോലീസ് മേധാവി (സിറ്റി) ആര്. ആദിത്യ, ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥന്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ യു. ഷീജ ബീഗം, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എ.വി. അബ്ദുല്ലത്തീഫ്, എ.എം.വി.ഐ ഇ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: