പനാജി: അടിമുടി മാറിയ മുംബൈ സിറ്റി എഫ്സി പുത്തന്‍ തുടക്കത്തിനായി പോരിനിറങ്ങുന്നു. ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. തിലക് മൈതാനത്ത് രാത്രി 7.30ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
മുംബൈ സിറ്റി ഇതുവരെ ഐഎസ്എല്‍ കിരീടം ചൂടിയിട്ടില്ല. പുതിയ പരിശീലകന് സെര്‍ജിയോ ലോബേറയുടെ ശിക്ഷണത്തില്‍ ഇത്തവണ കിരീടം കൈപ്പിടയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. 2019 ല്‍ എഫ്സി ഗോവയ്ക്ക് സൂപ്പര്‍ കപ്പ് നേടിക്കൊടുത്ത പരിശീലകനാണ് സ്പാനിഷുകാരനായ സെര്‍ജിയോ.
അറ്റാക്കിങ് ഫുട്ബോള്‍ കളിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ആക്രമണം മാത്രം പോര. അതുപോലെ പ്രതിരോധവും വേണമെന്ന് ലൊബേറോ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന് കളിച്ച ഒഗ്ബച്ചേ, ആദം ലീ ഫോണ്ഡ്രി എന്നിവരാണ് മുംബൈയുടെ പ്രധാന മുന്നേറ്റനിരക്കാര്‍. ഫറൂഖ് ചൗധരി, ഹ്യൂഗോ ബൗമസ്, ഹെറാന്‍ സന്റാന, റെയ്നല്‍ ഫെര്‍ണണ്ടാസ്, റൗളില്‍ ബോര്‍ഗസ് തുടങ്ങിയ വരാണ് മധ്യനിരയിലെ കരുത്തര്‍. മന്ദര്‍ റാവു ദേശായി കൂടി ടീമിലെത്തിയതോടെ പ്രതിരോധം ശക്തമായി.
കഴിഞ്ഞ സീസണില്‍ മികവ് നിലനിര്‍ത്താന്‍ കഴിയാതെ പോയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും ഈ സീസണില്‍ പുതിയ പരിശീലകന് ജെറാര്‍ഡ് നസിന്റെ ശിക്ഷണത്തിലാണ് ഇറങ്ങുന്നത്. ഇഡ്രിസ സില്ല, മുന്‍ ഘാനിയന്‍ ഇന്റര്‍നാഷണല്‍ കെസി അപ്പയ്യ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ശക്തികേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: