കൊട്ടാരക്കര: തൊഴിലും കൂലിയും സംരക്ഷിക്കാനും സര്‍ക്കാര്‍വകുപ്പായി നിലനിര്‍ത്താനും കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവസാന ആശ്രയവും പ്രതീക്ഷയും ഇനി ബിഎംഎസാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി ജി.എം. അരുണ്‍കുമാര്‍. ഹിതപരിശോധനയ്ക്ക് മുന്നോടിയായി കെഎസ്ടി എംപ്ലോയീസ് സംഘ് സംഘടിപ്പിച്ച ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസിയില്‍ ഭരണത്തിന്റെ ആനുകൂല്യം നേടി ചില യൂണിയനുകള്‍ തൊഴിലാളികളെ പറ്റിക്കുകയാണ്. തൊഴിലാളിവിരുദ്ധത മുഖമുദ്രയാക്കിയ മുന്‍ അംഗീകൃത സംഘടനകള്‍ക്കുള്ള ശക്തമായ താക്കീതായിരിക്കും ഹിതപരിശോധന ഫലമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. മുരളീധരന്‍നായര്‍ അദ്ധ്യക്ഷനായി. 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി ഡോ. എന്‍.എന്‍. മുരളി (രക്ഷാധികാരി), വി. പ്രതാപന് ആയൂര്‍, അഡ്വ. വിളക്കുടി എസ്. രാജേന്ദ്രന്, വിളക്കുടി ചന്ദ്രന് (സഹരക്ഷാധികാരികള്‍), ആര്. വേണു (അദ്ധ്യക്ഷന്‍), കെ.ജി. അനില്‍കുമാര്‍, സന്തോഷ് (ഉപാദ്ധ്യക്ഷന്മാര്), എം. ഗിരീഷ്കുമാര്‍(ജനറല്‍ കണ്‍വീനര്‍), സതികുമാര്‍(പ്രചാരണവിഭാഗം കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: