തൃശൂര്‍: ആനക്കയം ചെറുകിട ജലവൈദ്യുതപദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ ആഹ്വാന പ്രകാരം എന്‍എപിഎം, റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം, പ്രൊവിഡന്‍സ് ഗ്രീന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കൊടകരയില്‍ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ടി.എ. വേലായുധന് ഉദ്ഘാടനം ചെയ്തു. എസ്. ഉണ്ണികൃഷ്ണന്, രഘു അരിക്കാട്ട്, കെ. വിനോദ് എന്നിവര്‍ സംസാരിച്ചു. എം. മോഹന്‍ദാസ്, പത്മനാഭന്, പി. മണികണ്ഠന്, ഡേവീസ് പി.ഒ. എന്നിവര്‍ നേതൃത്വം നല്കി. തുടന്ന് നടന്ന പ്രകടനം കൊടകര ടൗണ്‍ചുറ്റി മേല്‍പ്പാലം ജങ്ഷനില്‍ സമാപിച്ചു.
ചാലക്കുടി: ആനക്കയം കാടുകളുടെ സംരക്ഷിക്കുന്നതിനായി സംസ്ഥാനമാകെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചാലക്കുടിയില്‍ നാല് കേന്ദ്രങ്ങളില്‍ സമരം നടന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം എസ്.പി. രവി ഉദ്ഘാടനം ചെയ്തു. കെ.എം. ഹരിനാരായണന്, യു.എസ്. അജയകുമാര്‍, ടി.വി. വാഞ്ചി, ബിനോയ് ചാക്കോ, അമല്‍ രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ട്രങ്ക് റോഡ് ജങ്ഷനിലെ സമരം ജോബി എം.ജെ ഉദ്ഘാടനം ചെയ്തു. അര്ജുന് പി.ഡി, അഭിലാഷ് ബാബു, വിനിത ചോലയാര്‍, അമല്‍ജോഷി എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന സമരം പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. സുരേഷ് മുട്ടത്തി, എസ്.എം. വിജയകുമാര്‍, കെ.വി. അനില്‍ കുമാര്‍, എല്‍സി സച്ചിദാനന്ദന്, അരുണ്‍ രാജ്, റൈഫന്‍ സേവ്യര്‍, ശിവരാമന് എന്നിവര്‍ സംസാരിച്ചു. ചാലക്കുടി സൗത്ത് ജങ്ഷനില്‍ പ്രതിഷേധ സമരങ്ങളുടെ സമാപനം ഡോ. എം. രഘു ഉദ്ഘാടനം ചെയ്തു.
ജോസ്പോട്ട, അമ്പാടി ഉണ്ണി, വിഷ്ണു എം.ആര്, ഹേമന്ദ് എം.ബി എന്നിവര്‍ സംസാരിച്ചു. സിത്താര നഗര്‍ ഇണ്ണുനീലി വായനശാലയിലും, മേലൂര്‍ വൈദ്യുതി ബോര്‍ഡ് ഓഫീസിന് മുന്നിലും പ്രതിഷേധ സമരങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: