തിരുവനന്തപുരം: ശരീരത്തില്കടന്നു കയറിയ വൈറസുകളെനശിപ്പിച്ച് ഓജസും ഉന്മേഷവും പകരുന്ന പുതിയ ആയുര്‍വേദ ഭ്ക്ഷ്യ ചേരുവ പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റര്‍ പുറത്തിറക്കി.
അമ്പലപ്പുഴ പരഹ്ബ്രഹ്മ ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററാണ് പുതിയ ഔഷധ ഗുണമുളള ഭക്ഷ്യ ചേരുവ പുറത്തിറക്കിയത്. കോവിഡിന് സമാനമായ മഹാമാരികളെ ചെറുക്കാന്‍ എട്ടുനൂറ്റാണ്ടു മുമ്പു മുതല്‍ ഉപയോഗിച്ചിരുന്ന ആയുര്‍വേദചേരുവകള്‍ ഉപയോഗിച്ചാണ് പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ തയാറാക്കിയിരിക്കുന്നതെന്ന് ഗവേഷണ കേന്ദ്രം മാനേജിംഗ് ഡയറക്ടര്‍ എം.ഷൈന്‍ അറിയിച്ചു.
ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ വൈറസിന്റെ ആക്രമണം ഫലപ്രദമായി ചെറുക്കാന്‍ ഈ ഭ്ക്ഷ്യ ചേരുവയ്ക്ക് കഴിയുമെന്ന് പരീക്ഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. പ്രതിരോധമാണ് ചികിത്സയെക്കാള്‍ ഉത്തമമെന്ന സിദ്ധാന്തത്തിനാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. കൃത്യമായി ഈ ഔഷധം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍
നിന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ വൈറസുകള്‍ നശിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി.
ചുക്ക്, കുങ്കുമപ്പൂവ്, കറുകപ്പട്ട, ചിറ്റമൃത്, കുരുമുളക്, ദേവതാരു, മല്ലി,ജീരകം, മഞ്ഞള്‍ , അത്യപൂര്‍വ ഇനം ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയവയുടെ ചേരുവ ഉപയോഗിച്ചാണ് ഈ ഭക്ഷ്യ ചേരുവ ്തയാറാക്കിയിരിക്കുന്നത്.
കോവിഡ് പോസിറ്റീവായ രോഗികളിലും ഈ ഭക്ഷ്യ ചേരുവ് പരീക്ഷണം നടന്നു. ദിവസവും മൂന്നു ഡോസാണ് നല്‍കിയത്. ഇവര്‍ മൂന്നു ദിവസത്തിനുള്ളില്‍ നെഗറ്റീവ് ആയി.
ഈ ഭക്ഷ്യ ചേരുവയുടെ പയോഗം ഇങ്ങനെ… 20 ഗഌസ് വെള്ളത്തില്‍ 100 ഗ്രാം പരഹ്ബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ പൗഡര്‍ കലക്കുക. 20 25 മിനിറ്റ് തിളപ്പിക്കുക. ഇത് 18 ഗഌസായി ചുരുങ്ങും. ഓരോ ഗഌസ് ലായനി രാവിലെയും വൈകുന്നേരവും കുടിക്കുക. കോവിഡ് പോസിറ്റീവ് ആയ രോഗികള്‍ക്ക് മൂന്നു മണിക്കൂര്‍ ഇടവിട്ട് ലായനി കുടിക്കാം.
ബൂസ്റ്റര്‍ കഴിച്ച് രോഗംഭേഗം ഭേദമായ ക്രിക്കറ്റ്താരം ശ്രീശാന്ത്, സംവിധായകന് മേജര്‍ രവി തുടങ്ങി
യവരുടെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ വീഡിയോ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.ഇതു കൂടാതെ പ്രമേഹ രോഗം ഭേദമാകുന്നതിനുള്ള മരുന്ന് ഡിസംബര്‍ 15 നു വിപണിയില്ഇറക്കുകയാണെന്ന് ഷൈന്‍ വെളിപ്പെടുത്തി. പ്രമേഹരോഗികള്‍ ഇതു തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഇന്‍സുലിന്‍ എടുക്കുന്നതും, ടാബ്ലറ്റ് കഴിക്കുന്നതും ഒഴിവാക്കാം. ആറുമാസംകൊണ്ട് പ്രമേഹം പൂര്‍ണമായും ഭേദമാക്കാം. സാമ്പത്തിക ശേഷിയില്ലാത്ത ആയിരം പ്രമേഹരോഗികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റിന്െയോ എംഎല്‍എയുടെയോ സ്ഥലം എംപിയുടെ യോ ഒരു സാക്ഷിപത്രം കൊണ്ടുവരുന്നവര്‍ക്കാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: