കൊളംബോ: പ്രഥമ ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാന് ശ്രീലങ്കയില്‍ എത്തി. കാന്‍ഡി ടസ്കേഴ്സിനായാണ് ഇര്ഫാന് കളിക്കുക.
വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്, ശ്രീലങ്കന്‍ താരങ്ങളായ കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, നുവാന്‍ പ്രദീപ്, ഇംഗ്ലണ്ട് പേസര്‍ ലിയാം പ്ലങ്കറ്റ് തുടങ്ങിയവരും കാന്‍ഡി ടസ്കേഴ്സ് ടീമില്‍ അണിനിരക്കും.
അഞ്ചു ടീമുകളാണ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്. ജാഫ്ന, കൊളംബോ, കാന്‍ഡി, ഗാലി, ധാംബുള്ള എന്നിവയാണവ. ആകെ 23 മത്സരങ്ങളുണ്ടാകും. ഈ മാസം 26 ന് ലങ്ക പ്രീമിയര്‍ ലീഗ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: