നാഗ്പൂര്‍: കോവിഡ് മഹാമാരി രാജ്യമെമ്പാടും പടര്‍ന്നു പിടിച്ച സമയത്ത് രാഷ്ട്രീയ സ്വയംസേവക സംഘം നല്കിയ സംഭാവനകളും സേവനങ്ങളും വളരെ വലുതാണെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി. ഒ. ഫാരെല്‍. നാഗ്പൂരിലെ ആസ്ഥാനത്ത് എത്തി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ അദ്ദേഹം സന്ദര്‍ശിച്ചു. .
കോവിഡ് മഹാമാരി രാജ്യമെമ്പാടും പടര്‍ന്നു പിടിച്ച സമയത്ത് രാഷ്ട്രീയ സ്വയംസേവക സംഘം നല്കിയ സംഭാവനകളും സേവനങ്ങളും വളരെ വലുതാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒപ്പം, കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ചിത്രങ്ങള്‍ തന്നെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
സംഘത്തിന്റെ വിവിധ മേഖലകളിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഘടനകളെ കുറിച്ചും മോഹന്‍ ഭാഗവത് ഫാരലിന് വിശദീകരിച്ച് കൊടുത്തു. കഴിഞ്ഞവര്‍ഷം, ജര്‍മന്‍ അംബാസഡറായ വാള്‍ട്ടര്‍.ജെ.ലിന്‍ഡറും ആര്.എസ്.എസ് സര്‍സംഘചാലകിനെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: