പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ തെന്മല എംഎസ്എല്‍ വളവ് വന്‍അപകട ഭീഷണിയുയര്‍ത്തുന്നതെന്ന് ആക്ഷേപം. ഇപ്പോഴും നിര്‍മാണം പുരോഗമിക്കുകയാണ്. എംഎസ്എല്ലില്‍ നിരവധി വളവുകളുണ്ട്.
റോഡിന്റെ വീതികൂട്ടലിന്റെ ഭാഗമായി കഴുതുരുട്ടിയാറിന്റെ താഴ്ചയില്‍ നിന്നും 300 അടി ഉയരത്തില്‍ പാറയടുക്കുന്നു. എന്നാല്‍ ഈ ഭാഗങ്ങളില്‍ റോഡിലേക്ക് തള്ളിനില്ക്കുന്ന കൂറ്റന്‍പാറകള്‍ പൊട്ടിച്ചു മാറ്റാതെയുള്ള റോഡിന് വീതി കൂട്ടല്‍ ഫലപ്രദമാകില്ലെന്നതാണ് വസ്തുത. ഇരുഭാഗത്തു നിന്നുമുള്ള വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇതുവഴി ഓരോ ദിവസവും നൂറുകണക്കിന് നാഷണല്‍ പെര്‍മിറ്റ് ലോറികളാണ് ലോഡുമായി പോകുന്നത്. കല്‍ക്കെട്ടും പണിത് മണ്ണിട്ട് ബലപ്പെടുത്തിയെങ്കിലും മഴക്കാലത്ത് ഇവിടെ വന്‍ ദുരന്തസാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
റോഡിലേയ്ക്ക് തള്ളിനില്ക്കുന്ന പാറ പൊട്ടിച്ചു മാറ്റി റോഡിന്റെ അപകട സ്ഥിതി പരിഹരിക്കുകയും വീതി കൂട്ടുകയുമാണ് പരിഹാരമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: