സിഡ്നി: ഡേവിഡ് വാര്‍ണറും ജോ ബേണ്‍സും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണര്‍മാരായി തുടരുമെന്ന് ഓസ്ട്രേലിയന്‍ പരിശീലകന് ജസ്റ്റിന് ലാംഗര്‍.
ഓസ്ട്രേലിയ അവസാനം ടെസ്റ്റ് കളിച്ചപ്പോള്‍ വാര്‍ണറും ബേണ്‍സുമായിരുന്നു ഓപ്പണര്‍മാര്‍. നല്ല കോമ്പിനേഷനാണ് ഇവര്‍. ഇന്ത്യക്കെതിരെയും ഇവര്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് ലാംഗര്‍ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ പ്രകടനം മോശമായതിനെ ബേണ്‍സിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു.
ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയക്കുവേണ്ടി ഇരട്ട സെഞ്ചുറി നേടിയ പുതുമുഖം വില്‍ പുകോവ്സ്കിയെ ഓസ്ട്രേലിയയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 17ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: