കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 106 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 160 പേര് രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8502 ആയി.
7505 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 58 മരണം. നിലവില്‍ 939 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 486 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ മുട്ടില്‍ സ്വദേശികളായ 20 പേര്, പൂതാടി 14 പേര്, പനമരം 10 പേര്, മേപ്പാടി 9 പേര്, പടിഞ്ഞാറത്തറ 8 പേര്, മാനന്തവാടി 7 പേര്, ബത്തേരി, മീനങ്ങാടി 6 പേര് വീതം, വെള്ളമുണ്ട 5 പേര്, കണിയാമ്പറ്റ, കല്‍പ്പറ്റ 4 പേര് വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി വൈത്തിരി 3 പേര് വീതം, നെന്മേനി 2 പേര്, തൊണ്ടര്‍നാട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.നവംബര്‍ 13ന് ഡല്‍ഹിയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി ആണ് ഇതര സംസ്ഥാനത്ത് നിന്ന് വന്ന് രോഗബാധിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: