കോട്ടയം: ഇടത് മുന്നണിയില്‍ എത്തിയതിന് പിന്നാലെ സീറ്റ് വിഭജനത്തില്‍ സിപിഐയുമായി ഉടക്കി ജോസ് കെ. മാണിവിഭാഗം. ജില്ലാ പഞ്ചായത്തില്‍ അടക്കം അര്‍ഹമായ സീറ്റ് ലഭിക്കുന്നില്ലെന്നാണ് ജോസ് വിഭാഗത്തിന്റെ പരാതി.
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോട്ടയത്ത് അര്‍ഹമായ പരിഗണന വേണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യം. 22 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തില്‍ 12 സീറ്റാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഒമ്പത്് സീറ്റ് നല്‍കാമെന്ന നിലപാടിലാണ് സിപിഎം. 10 സീറ്റുകളില്‍ സിപിഎമ്മും മത്സരിക്കും. എന്നാല്‍ അഞ്ച് സീറ്റുകളില്‍ മത്സരിച്ചിരുന്ന സിപിഐ കേരളാ കോണ്‍ഗ്രസിന് വേണ്ടി വാകത്താനം ഡിവിഷന് വിട്ട് കൊടുത്ത് നാലിലേക്ക് ഒതുങ്ങി.
അതേസമയം ഒരു സീറ്റ് കൂടി വേണമെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം. ഒരു സീറ്റ് കൂടി വിട്ട് കൊടുത്താലേ ജോസ് പക്ഷത്തിന് ഒമ്പതെണ്ണം തികയ്ക്കാന്‍ സാധിക്കൂ. പക്ഷേ അതിന് സിപിഐ തയ്യാറല്ല. ജോസ് പക്ഷത്തിനുള്ള സീറ്റ് വേണമെങ്കില്‍ സിപിഎം കൊടുക്കാനാണ് സിപിഐ ആവശ്യപ്പെടുന്നത്.
സീറ്റ് വിഷയത്തില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അവകാശപ്പെട്ട സീറ്റ് നിഷേധിച്ചാല്‍ പാലാ നഗരസഭയിലടക്കം തനിച്ച് മത്സരിക്കുമെന്നും സിപിഐ നേതാക്കള്‍ സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: