കൊല്ലം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 26 ഡിവിഷനുകള്‍ ഉള്ളതില്‍ ഇതുവരെ 18 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 10 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
രണ്ടാംഘട്ട പട്ടികയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബി. ശ്രീകുമാര്‍ ചവറ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും ജില്ലാ വൈസ് പ്രസിഡന്റ് ശ്രീലതാമോഹന് ഓച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും ജില്ലാ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ് കുന്നത്തൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും ജനവിധി തേടും.
അഡ്വ വയയ്ക്കല്‍ സോമന് (വെട്ടിക്കവല), അഡ്വ രൂപബാബു (മുഖത്തല), സുമ ദേവി (ശൂരനാട്), ആര്. പ്രിയമാലിനി (കുലശേഖരപുരം), ജി. സന്തോഷ് (കൊറ്റങ്കര) എന്നിങ്ങനെയാണ് മറ്റു സ്ഥാനാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: