ദുബായ്: ഓസ്ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്രതിരിച്ചു. പതിമൂന്നാമത് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷം യുഎഇയില്‍ നിന്ന് നേരിട്ടാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം ഓസീസിലേക്ക് തിരിച്ചത്.
ഐപിഎല്ലില്‍ കളിക്കാതിരുന്ന ചേതേശ്വര്‍ പൂജരയും ടീമിനൊപ്പമുണ്ട്. പിപിഇ കിറ്റുകള്‍ ധരിച്ച് നില്ക്കുന്ന കളിക്കാരുടെ ചിത്രം ബിസിസിഐ പുറത്തുവിട്ടു. ഓസ്ട്രേലിയയില്‍ എത്തുന്ന ടീം ക്വാറന്റൈനില്‍ പ്രവേശിക്കും.
രണ്ട് മാസം നീളുന്ന ഇന്ത്യന്‍ ടീമിന്റെ പര്യടനം ഈ മാസം 27ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ആദ്യം നടക്കുക. ആദ്യ ഏകദിനം 27ന് സിഡ്നിയില്‍ നടക്കും. രണ്ടാം ഏകദിനവും സിഡ്നിയില്‍ തന്നെയാണ്. 29നാണ് ഈ മത്സരം. അവസാന ഏകദിനം ഡിസംബര്‍ രണ്ടിന് കാന്‍ബറയില്‍ നടക്കും.
മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഡിസംബര്‍ നാലിന് കാന്‍ബറയില്‍ അരംഭിക്കും. അവസാന രണ്ട് ടി 20 മത്സരങ്ങള്‍ ഡിസംബര്‍ ആറ്, എട്ട് തീയതികളില്‍ സിഡ്നിയില്‍ നടക്കും. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ, ഓസ്ട്രേലിയ എ ടീമുമായി പരിശീലന മത്സരം കളിക്കും. ഡിസംബര്‍ പതിനൊന്നിനാണ് ഈ മത്സരം.
ടെസ്റ്റ് പരമ്പര ഡിസംബര്‍ പതിനേഴിന് ആരംഭിക്കും. അഡ്ലെയ്ഡിലാണ് ആദ്യ ടെസ്റ്റ്. ഡേ ആന്‍ഡ് നൈറ്റ് മത്സരമാണിത്. രണ്ടാം ടെസ്റ്റ് മെല്‍ബണില്‍ ഡിസംബര്‍ 26ന് തുടങ്ങും. മൂന്നാം ടെസ്റ്റ് ജനുവരി ഏഴിന് സിഡ്നിയിലും അവസാന ടെസ്റ്റ് ജനുവരി 15ന് ബ്രിസ്ബെയ്നിലും ആരംഭിക്കും.
മലയാളിയായ സഞ്ജു സാംസണ് ഇന്ത്യയുടെ ഏകദിന ടി 20 ടീമുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം ഏകദിന ടീം ഉപനായകന്‍ രോഹിത് ശര്‍മയെ ഒഴിവാക്കി. എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് രോഹിതിനെ മടക്കി വിളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീം ടി20: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ദീപക് ചഹാര്‍.
ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ഷാര്‍ദുള്‍ താക്കുര്‍, കുല്‍ദീപ് യാദവ്.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പുഥ്വി ഷാ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, കുല്‍ദീപ് യാദവ്., ആര്. അശ്വിന്, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: