തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എന്‍ഡിഎ. യുവാക്കളും പുതുമുഖങ്ങളും അടങ്ങുന്നതാണ് ആദ്യപട്ടിക. നിലവിലെ കൗണ്‍സിലര്‍മാരായ കെ. മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍, പൂര്‍ണിമ സുരേഷ്, വി.രാവുണ്ണി, മുന്‍ കൗണ്‍സിലര്‍മായ വിനോദ് പൊള്ളാഞ്ചേരി, എന്‍.പ്രസാദ്, ജില്ലാ കമ്മറ്റി മെമ്പര്‍ അബിന്‍സ് സി.ജെയിംസ് തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാറാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപി നേതൃത്വം നല്കു എന്‍ഡിഎ കോര്‍പ്പറേഷനില്‍ അ’ിമറി വിജയം നേടി മേയര്‍ സ്ഥാനം കരസ്ഥമാക്കി ഭരണം നേടുമെും സുതാര്യവും വികസനോന്മുഖവുമായ പുതിയ ഭരണസംവിധാനം ഉണ്ടാകുമെും അനീഷ്കുമാര്‍ പറഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി ശ്രീധരന് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ്ണ, വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന് എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ ഷാളണിയിച്ച് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര് ഹരി, ട്രഷറര്‍ സുജയ് സേനന്, വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.
കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍
(ഡിവിഷന് നമ്പറും പേരും)
1 (പൂങ്കുന്നം) -ഡോ.വി.ആതിര
3 (പാട്ടുരായ്ക്കല്‍) -എന്‍.വി.രാധിക
5 (പെരിങ്ങാവ്) -എം.എ. ബിനു
9 (ചേറൂര്)-ഷീനാ പ്രകാശന്
10 (മുക്കാട്ടുകര) -പങ്കജം ബാലന്
11 (ഗാന്ധിനഗര്‍) -കെ.മഹേഷ് മേനോന്
12 (ചെമ്പൂക്കാവ്) -ലക്ഷ്മി അരുണ്‍
14 (പറവട്ടാനി) -സുമിതാ സുധീഷ്
17 (മുല്ലക്കര)-വേണുഗോപാല്‍
19 (കൃഷ്ണപുരം)-ബാബു പോള്‍
20 (കാളത്തോട്)-ജോസ് തെക്കെക്കര
21 (നടത്തറ)-അബിന്‍സ് സി.ജെയിംസ്
22 (ചേലക്കോട്ടുകര)-ലിസാ ബോസ്വെല്‍
23 (മിഷന് ക്വാര്‍ട്ടേഴ്സ്)-വിജയ ശിവദാസ്
24(വളര്‍കാവ്)-എം.ജി.രാജീവ്
25 (കുരിയച്ചിറ)-റിന്‍സി റാഫി
26 (അഞ്ചേരി)-ടി.എ.ബാലന്
29 (എടക്കുന്നി)-സിന്ധു സതീഷ്
30(തൈക്കാട്ടുശ്ശേരി)-പി.പി.സജീവ്
31(ഒല്ലൂര്‍)-ബിനോയി
32 (ചിയ്യാരം സൗത്ത്)-ലിനി ബിജു
33 (ചിയ്യാരം നോര്‍ത്ത്)-മിനി സജീവ്
34 (കണ്ണംകുളങ്ങര)-വിന്‍ഷി അരുണ്‍കുമാര്‍
35 (പള്ളിക്കുളം)-അനുപമാ ബാബു
36(തേക്കിന്‍കാട്)- പൂര്‍ണ്ണിമ സുരേഷ്
38(പൂത്തോള്‍)-സതി കൃഷ്ണന്
39(കൊക്കാല)-വിനോദ് പൊള്ളഞ്ചേരി,
40 (വടൂക്കര)-കെ.ബി.അമിതാഭ്
43 (പനമുക്ക്)-പ്രദോഷ്
46-(ചേറ്റുപുഴ)സജിനി സത്യന്
48-(ഒളരിക്കര)എം.വി.ധര്മ്മന്
49-(എല്‍ തുരത്ത്)സൗമ്യ സലേഷ്
51-(അരണാട്ടുകര)അനീഷ് കളപുരയ്ക്കല്‍
52-(കാനാട്ടുകര)വി.രാവുണ്ണി
53-(അയ്യന്തോള്‍)എന്‍.പ്രസാദ്
54-(സിവില്‍ സ്റ്റേഷന്)ഭഗീരഥി ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: