തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയിലെ ജീവനക്കാര്‍ക്കിടയില്‍ കൊറോണ രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തര നടപടിക്ക് കളക്ടര്‍ എസ്. ഷാനവാസ് ഉത്തരവിട്ടു.
ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന 115 ജീവനക്കാരില്‍ 20 പേര്‍ക്കാണ്് കൊറോണ സ്ഥിരീകരിച്ചത്. ബാക്കിയുള്ള 95 ജീവനക്കാര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഴുവന്‍ ജീവനക്കാരെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റണമെന്നും ഡിഎംഒ നിര്‍ദേശിച്ചു.ഈ സാഹചര്യത്തിലാണ് പ്ലാസയില്‍ നിലവിലുള്ള മുഴുവന്‍ ജീവനക്കാരെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നതിനോ ക്വാറന്റീനിലാക്കുന്നതിനോ നടപടി സ്വീകരിക്കണമെന്ന് നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്ക് നല്കിയ ഉത്തരവില്‍ കളക്ടര്‍ വ്യക്തമാക്കിയത്. പ്ലാസയില്‍ പുതിയ സംഘത്തെ നിയോഗിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് കൊറോണ മാനദണ്ഡത്തിലുള്ള ശുചീകരണം നടത്തണം. ഇന്നലെ ഇല്ലാതിരുന്ന 40 ജീവനക്കാരെ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.
നിലവിലുള്ള സാഹചര്യത്തില്‍ ജീവനക്കാരുടെ പരിശോധനകളും സാനിറ്റൈസേഷനും പൂര്‍ത്തിയാക്കി പ്ലാസയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ നാല് ദിവസമെങ്കിലും വേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: