കൊച്ചി: എറണാകുളം സ്വദേശിയാണ് സുഭാഷ് മാത്യൂസ്. അക്കൗണ്ടില്‍ താനറിയാതെ എത്തിയ 2,30,156 രൂപ കണ്ട് ഞെട്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് വായിക്കാം.
മോദിയെകൊണ്ട് ബുദ്ധിമുട്ടായല്ലോ!
മകനൊരു ഭവന വായ്പ എടുത്തിരുന്നു, ഇക്കഴിഞ്ഞ ജനുവരിയില്‍. കഴിഞ്ഞ ദിവസം അക്കൗണ്ടില്‍ 2,30,000 രൂപ ക്രെഡിറ്റ്ആയിയിരിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ വക സബ്സിഡി ആണത്രേ, പ്രത്യേകം അപേക്ഷയോ കിടുതാപ്പുകളോ വേണ്ടപോലും! ബാങ്ക് ലോണ്‍ പാസ്സാക്കിയാല്‍ 18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അവര്‍ ബാങ്കില്‍ കൊടുത്ത രേഖകളുടെ മാത്രം അടിസ്ഥാനത്തില്‍ സബ്സിഡി ലഭിക്കും.
അപ്പോള്‍ ഇന്ത്യയൊട്ടാകെ എത്ര ലക്ഷം/കോടി കുടുംബങ്ങള്‍ക്ക് ഈ സഹായം ലഭിച്ചു കാണും. എന്നിട്ടും ഒരു ഒച്ചയും വിളിയും നെഞ്ചത്തടിയും ഒരിടത്തുനിന്നും കേട്ട ഓര്‍മ്മയില്ല..
മോദി സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുന്നവര് കാണേണ്ട പോസ്റ്റാണിത്.
ഭവന സബ്സിഡിയുണ്ടെന്നു പോലും അറിയാത്ത, യാതൊരു നൂലാമാലകളുമില്ലാതെ ആ തുക അക്കൗണ്ടില്‍ നേരിട്ട്, ലഭിച്ച ഒരു സാധാരണക്കാരന്റെ സന്തോഷവും അതിശയവും അടങ്ങിയ പോസ്റ്റ്. ഈ പോസ്റ്റിന് നിരവധി പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് ലഭിച്ച അറിയിപ്പും അദ്ദേഹം പോസ്റ്റിന്റെ കൂടെ ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: