തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്ന് മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.ഈമാസം 19 വരെ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 11 നും ഉച്ചയ്ക്ക് 3നും
ഇടയില്‍ പത്രിക സമര്‍പ്പിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2000 രൂപയും, ജില്ലാപഞ്ചായത്തിനും കോര്‍പ്പറേഷനും 3000 രൂപയുമാണ് അടയ്ക്കേണ്ടത്. പട്ടികജാതി പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പകുതി തുക നിക്ഷേപമായി നല്കിയാല് മതി.
നവംബര്‍ 20 ന് ആണ് സൂക്ഷ്മപരിശോധന. 23വരെ പത്രിക പിന്‍വലിക്കാം. ഡിസംബര്‍ 8,10, 14, തീയതികളിലായാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് തിരുവന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി, 10 ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലുമായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 16 ന് ഫലം പ്രഖ്യാപിക്കും. ഡിസംബര്‍ 23 മുമ്പ് പുതിയ ഭരണ സമിതികള്‍ അധികാരമേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: