ദുബായ്: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ബിസിസിഐ നടപ്പിലാക്കിയ ചെലവ്ചുരുക്കല്‍ നടപടികള്‍ ഐപിഎല്ലിനെ ബാധിച്ചു. ഈ സീസണിലെ സമ്മാനത്തുക വെട്ടിക്കുറച്ചു.
ദല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സിന് പത്ത് കോടിയാണ് സമ്മാനമായി ലഭിച്ചത്.
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായ മുംബൈയ്ക്ക് 20 കോടിയാണ് ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് 12.5 കോടിയും.
ഇത്തവണത്തെ രണ്ടാം സ്ഥാനക്കാര്‍ക്ക് 6.25 കോടിയാണ് ലഭിച്ചത്. മൂന്നാം സ്ഥാനക്കാരയ സണ്‍റൈസേഴ്സ് ഹൈദരാബാദിനും നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും 4.37 കോടിയാണ് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനക്കാര്‍ക്കും നാലാം സ്ഥാനക്കാര്‍ക്കും 8.75 കോടി രൂപയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: