ഗായകന് വിധു പ്രതാപ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച് പാടിയ ‘ ഒന്നു ചിരിക്കൂ’ എന്ന ഗാനം പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് എപ്പോഴും ഹൃദയം നിറഞ്ഞ ചിരികള്‍ നല്കിയ താരങ്ങളായ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്, സലിം കുമാര്‍, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരാണ് ഗാനം പുറത്തിറക്കിയത്. രാവണ ക്രാഫ്റ്റിന്റെ ബാനറില്‍ ഇറങ്ങിയ ഗാനം എഴുതിയിരിക്കുന്നത് അര്‍ഷാദാണ്. എ ഹാപ്പി സിംഗിള്‍ എന്ന ടാഗ് ലൈനോട് കൂടി പുറത്ത് വന്നിരിക്കുന്ന ഗാനം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.
‘ഞാന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത് പാടിയ ‘ഒന്നു ചിരിക്കൂ’, ഒരുപാട് കാരണങ്ങളാല്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അനിശ്ചിതത്വവും വെല്ലുവിളികളും നിറഞ്ഞ ഒരു സമയത്തെയാണ് നമ്മളെല്ലാവരും ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഏത് വിഷമഘട്ടത്തെയും അതിജീവിക്കാന്‍ ഹൃദയത്തില്‍ നിന്നും വരുന്ന ഒരു പുഞ്ചിരിക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്.എല്ലാ പ്രതിസന്ധികളെയും ശുഭാപ്തി വിശ്വാസത്തോടെ നേരിടാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒന്നാകും ഈ ഗാനമെന്ന് വിധു പ്രതാപ് അറിയിച്ചു.
ദീപ്തി വിധു പ്രതാപ് കോണ്‍സെപ്റ്റും സംവിധാനവും ചെയ്ത വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് 3 ഫ്ളിക്സിന്റെ ബാനറില്‍ നിഖില്‍ ബൈജു ആണ്. ആശിഷ് ടോമിന്റേതാണ് എഡിറ്റിങ്. കളറിസ്റ്റ് ആല്വിന് ടോമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: