ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരവേട്ട. ഷോപ്പിയാന്‍ ജില്ലയിലെ കുട്പോരാ മേഖലയിലെ ഭീകരര്‍ തമ്പടിച്ചിരിക്കുന്ന കേന്ദ്രമാണ് സൈന്യം കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം. സൈന്യത്തിനൊപ്പം പ്രദേശത്തെ പോലീസും ഇവിടെ തെരച്ചില്‍ നടത്തി വരികയാണ്.
പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് സുരക്ഷാ സൈന്യം ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തുന്നത്. ഞായറാഴ്ച ജമ്മു കശ്മീരിലെ മച്ചിലില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍കൂടി വീരമൃത്യുവരിച്ചു. മൂന്ന് ദിവസമായി നടക്കുന്ന സൈനിക നീക്കത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം ഇതോടെ നാലായി. കമാന്‍ഡിങ് ഓഫീസറും, ബിഎസ്എഫ് ജവാനുമുള്‍പ്പെടെയുള്ളവര്‍ക്കാണ് ഏറ്റുമുട്ടലില്‍ ജീവന് നഷ്ടമായത്.
ഈ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് മച്ചില്‍ പ്രദേശത്ത് ഉണ്ടായത്. മച്ചില്‍ സെക്ടറിലെ നിയന്ത്രണ രേഖ വഴിയായിരുന്നു രാജ്യത്തേക്ക് കടക്കാനുള്ള ഭീകരരുടെ ശ്രമം. എന്നാല്‍ ഇവരുടെ സംശയാസ്പദമായ നീക്കം സൈനികരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇത് ചെറുക്കുന്നതിനിടെ ഭീകരര്‍ സുരക്ഷാ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: