- അഭിലാഷ് കടമ്പാട്
കറാച്ചിയിലെ സെന്റ് പാട്രിക് സ്കൂളിനടുത്തെ ആ മൈതാനത്തിലേയ്ക്കുള്ള യാത്രയില്‍ നിന്നാണത് തുടങ്ങിയത്. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയിലേക്കായിരുന്നു. നിര്‍ഭയമായി, കടന്നു ചെല്ലുന്ന മേഖലയില്‍ വിജയം നേടിയെടുക്കാനുള്ള തീക്ഷ്ണത ആ ചെറുപ്പക്കാരന്റെ കൈമുതലായിരുന്നു. ആരെയും കൂസാതെ അയാള്‍ തീരുമാനങ്ങളെടുത്തിരുന്നു. കൂടെ നിന്നവരെ ആദര്‍ശത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന വൈഭവം അയാള്‍ക്കുണ്ടായിരുന്നു.
1946ല്‍ അയാള്‍ വീടും തൊഴിലും ഉപേക്ഷിച്ച് സംഘത്തിന്റെ പ്രചാരകനായി.
രാജ്യം വെട്ടിമുറിക്കപ്പെട്ടപ്പോള്‍ രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ശ്രീ ഗുരുജി അദ്ദേഹത്തെ നിയോഗിച്ചത്. ഭാരതീയ ജനസംഘം സ്ഥാപിക്കപ്പെട്ടപ്പോള്‍ ദീന് ദയാല്‍ ഉപാധ്യായക്ക് ഒപ്പം നില്ക്കാന് ശ്രീ ഗുരുജി നിശ്ചയിച്ചതും വേറാരെയുമായിരുന്നില്ല. അദ്ദേഹത്തിന് ശേഷം ജനസംഘത്തിന്റെ അദ്ധ്യക്ഷനാകുമ്പോള്‍ ബല്‍രാജ് മധോക്ക് എന്ന അതികായനെ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്ത തീരുമാനം ആദര്‍ശത്തിലുള്ള അയാളുടെ അചഞ്ചലമായ നിഷ്ഠയ്ക്ക് ഉദാഹരണമായി.
അടല്‍ജി പോലും എതിര്‍ത്തപ്പോഴും ശിവസേനയെന്ന ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സ് നിര്‍മിതിയെ എന്‍ ഡി എ എന്നൊരു മുന്നണിയിലേയ്ക്കെടുക്കുക എന്ന തന്ത്രപരമായ തീരുമാനം കൈക്കൊണ്ടത് അയാളുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായിരുന്നു. അയാള്‍ രഥമുരുട്ടിയ വഴികളില്‍ നിന്നാണ് രാമലാലയ്ക്കുള്ള ഭവ്യമന്ദിരം എന്ന സങ്കല്പം 450 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കരുത്താര്‍ജ്ജിച്ചത്. എന്നും ലക്ഷ്മണനായിരുന്നു അയാള്‍. ആര്‍ജ്ജവമുള്ള സനാതനി.
ലാല്‍ കൃഷ്ണയെന്ന പേര് ഭാരതത്തിലെ ഓരോ ഗ്രാമത്തിലും അലയടിച്ചിട്ടുണ്ട്. ആ മനുഷ്യന് നിര്‍ഭയനായി നടന്നു തുടങ്ങിയ ആ വര്‍ഷങ്ങളില്‍ അവിടെ നിരവധി അച്ഛനമ്മമാര്‍ തങ്ങളുടെ കുട്ടിക്ക് വേണ്ടി കരുതി വെച്ചിരുന്ന പേരായിരുന്നു ലാല്‍കൃഷ്ണ എന്നത്.
ഇന്നലെ അദ്ദേഹത്തിന് ത്രിനവതിയായിരുന്നു. സംഘ നിര്‍ദ്ദേശം അനുസരിക്കുന്ന സാധാരണ സ്വയംസേവകനായി അദ്ദേഹം ഇന്ന് വിശ്രമജീവിതത്തിലാണ്. അഭിമാനിക്കാന്‍ ഒരുപാട് മുന്നേറ്റങ്ങളുടെ ഗാഥകള്‍ രചിച്ച ലാല്‍ കൃഷ്ണ അദ്വാനി എന്ന ഞങ്ങളുടെ ലോഹപുരുഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: