കണ്ണൂര്‍ നഗരത്തില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ അകലെ കിഴുന്ന പാറയ്‌ക്കടുത്ത് ഉദയമംഗലം ഗണപതി ക്ഷേത്രത്തിനടുത്താണ് ഉറുമ്പച്ചന്‍ കോട്ടം. പാതയോരത്തുള്ള ഈ സ്ഥാനത്ത് തേങ്ങയടിച്ചാല്‍ ഉറുമ്പുശല്യം ഇല്ലാതാകുമെന്നാണ് വിശ്വാസം. ഉദയമംഗലം ഗണപതി ക്ഷേത്രത്തിനായി കണ്ടെണ്ടത്തിയ സ്ഥലമാണിത്. ഇവിടെ ക്ഷേത്രത്തിനായി കുറ്റിയടിച്ച സ്ഥലത്ത് കുറ്റിക്കു പകരം ഉറുമ്പിന്‍പുറ്റ് കണ്ടെണ്ടത്തുകയായിരുന്നു. കുറ്റി കുറച്ചകലെയായി മറ്റൊരു സ്ഥലത്തും കണ്ടെണ്ടത്തി. തുടര്‍ന്ന് പുതിയ സ്ഥലത്ത് ഗണപതി ക്ഷേത്രവും പഴയ സ്ഥലം ഉറുമ്പച്ചന്‍ സ്ഥാനവുമായി മാറി എന്നാണ് ഐതിഹ്യം. ഗണപതി ക്ഷേത്രത്തില്‍ പൂജ നടക്കുമ്പോള്‍ ആദ്യ നിവേദ്യം ഉറുമ്പുകള്‍ക്കാണ്.
ഉറുമ്പുകളുമായുള്ള മനുഷ്യന്റെ പോരാട്ടത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടണ്ട്. എന്നാല്‍ കണ്ണൂരിലെ ഉറുമ്പച്ചന്‍ കോട്ടത്തില്‍ തേങ്ങയടിച്ചാല്‍ തീരുന്നതേയുള്ളു ഉറുമ്പുകളുടെ ശല്യം.
ഇത് അസഹ്യമാകുമ്പോള്‍ കണ്ണൂരുകാര്‍ക്കുള്ള അഭയകേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. പൊതിച്ച ഒരു തേങ്ങയുമായി സംക്രമദിവസം ഉറുമ്പച്ചന്‍ കോട്ടത്തിലെത്തിയാല്‍ മതി.
ഭക്തര്‍ കൊണ്ടണ്ടു വരുന്ന തേങ്ങ ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്. പൂജാരി തേങ്ങ ഉടച്ച ശേഷം അതിലെ വെള്ളം ക്ഷേത്രത്തിലെ തറയിലൊഴുക്കും. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ തറയും ഒരു വിളക്കും മാത്രം ഉള്‍പ്പെടുന്നതാണ് ഉറുമ്പച്ചന്‍ കോട്ടം. നൂറ്റാണ്ടണ്ടുകള്‍ പഴക്കമുണ്ടെണ്ടന്ന് വിശ്വസിക്കുന്ന ഇവിടെ ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെണ്ടന്നാണ് വിശ്വാസം.
മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെ, സര്‍വാശ്ലേഷിയായ ഒരു സംസ്‌കാരത്തിന്റെ പാരിസ്ഥിതിക വിവേകത്തിന് ഉദാഹരണമാണ് ഉറുമ്പച്ചന്‍ കോട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: