കോഴിക്കോട്: കോഴിക്കോട് കേര്‍പറേഷനിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ സിപിഎമ്മിന് വല്ല്യേട്ടന് മനോഭാവം. സിറ്റിംഗ് വാര്‍ഡുകള്‍ വരെ ഘടകകക്ഷികളില്‍ നിന്ന് സിപിഎം പിടിച്ചെടുക്കുന്നത് തര്‍ക്കം രൂക്ഷമാക്കുകയാണ്. പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും സീറ്റ് വിഭജനത്തിലെ അതൃപ്തി സിപിഐ, എല്‍ജെഡി, എന്‍സിപി കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മത്സരിച്ച സീറ്റുകളെങ്കിലും വേണമെന്ന് സഖ്യകക്ഷികള്‍ അവശ്യപ്പെട്ടെങ്കിലും അതിനും പോലും സിപിഎം തയ്യാറായിട്ടില്ല. ഇതുകാരണം സീറ്റ് വിഭജന ചര്‍ച്ചകള്‍ നീളുകയാണ്.
കഴിഞ്ഞ തവണ ആറ് വാര്‍ഡുകളിലാണ് സിപിഐ മത്സരിച്ചത്. എന്നാല്‍ ഇത്തവണ നാല് വാര്‍ഡുകള്‍ മാത്രമേ നല്കാന് സാദ്ധ്യതയുള്ളൂ. സിപിഐ തുടര്‍ച്ചയായി മത്സരിക്കുന്ന പന്നിയങ്കര വാര്‍ഡ് സിപിഎം പിടിച്ചെടുത്തു. സിപിഐ വിട്ട് സിപിഎമ്മില്‍ എത്തിയ മുന്മേയര് ഒ. രാജഗോപാലിനെയാണ് പന്നിയങ്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. സിപിഐയില്‍ ആയിരിക്കെ കോര്പറേഷന് മേയാറായിരുന്നു രാജഗോപാല്‍. പിന്നീട് ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് നടപടിക്ക് വിധേയനായതോടെ സിപിഎമ്മില്‍ എത്തുകയായിരുന്നു. അഞ്ചുസീറ്റുകള്‍ വേണമെന്ന നിലപാടിലാണ് സിപിഐ. സിറ്റിങ് സീറ്റായ വെസ്റ്റ്ഹിലിന് പകരം അത്താണിക്കല്‍ സിപിഐക്ക് വിട്ടുനല്‍കും. മീഞ്ചന്ത, പാളയം എന്നീ വാര്‍ഡുകളും സിപിഐക്ക് നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. കുതിരവട്ടം, വെള്ളിമാട്കുന്ന് എന്നീ വാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് വേണമെന്ന ആവശ്യവും സിപിഐ മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ല.
എല്‍ജെഡി ആറു സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാലെണ്ണം നല്‍കാമെന്നാണ് ധാരണയായിരിക്കുന്നത്. സിറ്റിംഗ് സീറ്റുകളായ വലിയങ്ങാടി, മൂന്നാലിങ്ങല്‍, നടക്കാവ് എന്നിവയ്ക്കു പുറമെ ആഴ്ചവട്ടം കൂടി നല്‍കാമെന്നാണ് സിപിഎം മുന്നോട്ടുവെച്ചത്. തിരുത്തിയാട് വാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും അത് മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഎം നേതാവിനായി മാറ്റിവെച്ചെന്നാണ് മറുപടി. കാരപ്പറമ്പ് വാര്‍ഡ് ആവശ്യപ്പെട്ടപ്പോഴും ഇതുതന്നെയാണ് സിപിഎം നിലപാട്.
എന്‍സിപി ക്കും സീറ്റുകള്‍ സിപിഎം പിടിച്ചെടുത്തെന്ന പരാതിയാണുള്ളത്. ആവശ്യപ്പെട്ട നാലു സീറ്റുകളില്‍ രണ്ടെണ്ണം നല്‍കാമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തവണ നാലു വാര്‍ഡുകളില്‍ എന്‍സിപി മത്സരിക്കുകയും മൊകവൂര്‍, പറയഞ്ചേരി വാര്‍ഡുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മൊകവൂര്‍ എന്‍സിപിക്ക് നല്‍കിയെങ്കിലും ജനറലായെന്ന് പറഞ്ഞ് പറയഞ്ചേരി സിപിഎം പിടിച്ചെടുത്തു. പറയഞ്ചേരിക്ക് തൊട്ടുകിടക്കുന്ന കോട്ടൂളി, പൊറ്റമല്‍ വാര്‍ഡുകള്‍ ചോദിച്ചപ്പോള്‍ സിപിഎം മേയര്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി ഈ വാര്‍ഡുകള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ നല്കാനാവില്ലെന്നായിരുന്നു മറുപടി. പറയഞ്ചേരിക്ക് പകരം ചേവായൂര്‍ നല്‍കാമെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ അതുവേണ്ടെന്നാണ് എന്‍സിപി അറിയിച്ചിരിക്കുന്നത്.
ഐഎന്‍എല്ലിനായി നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത് നല്ലളം ഡിവിഷനാണ്. മറ്റു ഘടകകക്ഷികളോട് നല്ലളം ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും വേണ്ടെന്ന് പറഞ്ഞതോടെയാണ് ആ വാര്‍ഡ് ഐഎന്‍എല്ലിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: