രാമനാട്ടുകര: രാമനാട്ടുകര ബസ് സ്റ്റാന്റിന് മുന്നില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ മാസങ്ങളായി കത്താത്തതില്‍ പ്രതിഷേധിച്ച് ബിജെപി രാമനാട്ടുകര മുനിസിപ്പാലിറ്റി കമ്മറ്റിയുടെ നേതൃത്വ ത്തില്‍ റീത്തുവെച്ചു പ്രതിഷേധിച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റി ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണിതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് ആരോപിച്ചു.
അസൗകര്യത്തിന്റെ പര്യായമായ ബസ് സ്റ്റാന്റ്, വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്ന റോഡുകള്‍, മൂക്ക് പൊത്തി മാത്രം പോകാവുന്ന മത്സ്യമാംസ മാര്‍ക്കറ്റ്, പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളുള്ള നടപ്പാത – രാമനാട്ടുകര അങ്ങാടിയുടെ ദുരിതങ്ങള്‍ നിരവധിയാണ്.
അഴിമതിയില്‍ മുങ്ങിയ ഇടതുപക്ഷ ഭരണസമിതി ഒരു വന്‍പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി മുനിസിപ്പാലിറ്റി കമ്മറ്റി പ്രസിഡണ്ട് പി.കെ. അരവിന്ദാക്ഷന് അദ്ധ്യക്ഷനായി. രാജേഷ് പൊന്നാട്ടില്‍, അനൂപ് പാലയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: