തിരുവനന്തപുരം: കള്ളപ്പണവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകയും ക്രിസ്ത്യന്‍ പുരോഹിതനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീരിക്ഷണത്തില്‍.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പിടിയിലായവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം ചെയ്തതായി വിവരം ലഭിച്ചു. തിരുവനന്തപുരത്ത് ചെറിയ ഒരു ക്രിസ്ത്യന്‍ സഭയിലെ അംഗമായ പുരോഹിതന് ശിശുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയാണ്. ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വ്യാപകമായ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ട് എന്ന സൂചന ലഭിച്ചിട്ടുണ്ട്. പുരോഹിതന്റെ വിദേശയാത്രകളുടെ പൂര്‍ണ്ണ വിവരം പരിശോധിച്ചു വരികയാണ്. കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണ്ണക്കടയുടെ പേരില്‍ ആണ് പുരോഹിതന് അറിയപ്പെടുന്നത്.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷക കുടുംബവും കള്ളപ്പണം വെളുപ്പിച്ചു കൊടുക്കാന്‍ സഹായം നല്കി. കുടുംബത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലെ സൊസൈറ്റിയിലൂടെ കോടികളുടെ അനധികൃത ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. കള്ളക്കടത്ത് ഇടനിലക്കാരോടൊപ്പം ചെന്നൈയിലും മറ്റും നിരവധി തവണ യാത്ര നടത്തിയതിന്റെയും തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്. അഭിഭാഷകയേയും പുരോഹിതനേയും ഉടന്‍ ചോദ്യം ചെയ്തേക്കും.
ബിനീഷ് കൊടിയേരിയുടെ വീടിനടുത്തുള്ള ബാങ്കിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയേക്കും. ഇവിടെ വ്യാജ പേരില്‍ നിരവധി അക്കൗണ്ടുകള്‍ ഉണ്ട്. ചെന്നൈയില്‍ വിലാസമുള്ള ചിലര്‍ക്ക് ലോക്കറുകളും ഇവിടുണ്ട്. കള്ളക്കടത്ത് സ്വര്‍ണ്ണം വലിയ തോതില്‍ ഇവിടുത്തെ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.
ഊറ്റുകുഴിയിലെ സലാം ആര്‍ക്കേഡില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരിദാര്‍ കടയും കള്ളക്കടത്തിന്റെ മറയായിരുന്നു. കൊല്ലം സ്വദേശിയായ സിനിമ തിരക്കഥാകൃത്താണ് കടയുടെ ഉദ്ഘാടനം ചെയ്തത്. സിപിഐ പ്രവര്‍ത്തനായ ഇയാള്‍ ഗാന രചന രംഗത്ത് പ്രമുഖനായ കവിയുടെ ബന്ധുകൂടിയാണ്. ദേവസ്വം ബോര്‍ഡില്‍ ഇന്നത പദവി വഹിച്ച് അടൂര്‍ സ്വദേശിയും സംശയനിഴലിലാണ്.
ലൈസന്‍സ് പോലുമില്ലാതെയായിരുന്നു കട പ്രവര്‍ത്തിച്ചിരുന്നത്. 2013 ല്‍ വിപുലമായ രീതിയില്‍ ആരംഭിച്ച കട ഏതാനും മാസങ്ങള്‍ക്കകം പൂട്ടി.ചെന്നൈ സ്വദേശിനിയാണ്കടയുടെ ഉടമ. ചെന്നെയിലും തിരുവന്തപുരത്തും ഇവര്‍ക്ക് വ്യാജ പേരുകളില്‍ അക്കൗണ്ട് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: