ചേളന്നൂര്‍: കണ്ണങ്കര രാജീവ് ഗാന്ധി കോളനിക്കു സമീപം 66 കുടുംബങ്ങള്‍ക്കായി ഹൗസിങ്ങ് ബോര്‍ഡിന്റെ സ്ഥലത്ത് നിര്‍മ്മിച്ച സാഫല്യ ഫ്ളാറ്റുകള്‍ കാടുപിടിച്ച് നശിക്കുന്നു. ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളവുമായി മാറിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
വീടിനായി അപേക്ഷ നല്കിയ 66 പേരില്‍ പകുതിയോളം പേര് അപേക്ഷ പിന്‍വലിച്ച് ഗുണഭോക്ത്യ വിഹിതം തിരിച്ചു വാങ്ങിയെന്നാണ് പറയുന്നത്. കുടിവെള്ളം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് കരാര്‍ പ്രകാരം ഗ്രാമ പഞ്ചായത്താണ്. ഇടതു പക്ഷം ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി തികഞ്ഞ അലംഭാവമാണ് ഇക്കാര്യത്തില്‍ കാണച്ചതെന്നും ആരോപണമുണ്ട്. ഇരുമുന്നണികളും പാവങ്ങളുടെ കിടപ്പാടമെന്ന സ്വപ്നം തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കര്‍ഷകമോര്‍ച്ച മണ്ഡലം ട്രഷറര്‍ രാമചന്ദ്രന് പുക്കാട്ട് കുറ്റപ്പെടുത്തി. ഇതിനകം 65 ലക്ഷത്തിലധികം രൂപ മുടക്കിയ പദ്ധതി കാടുപിടിച്ച് നശിക്കുന്നതിനെതിരെ വന്‍ ജനരോഷമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: