ന്യൂദല്‍ഹി: ഭീകരവാദത്തെ ദേശീയ നയമായി സ്വീകരിക്കുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാന് ഇന്ത്യക്ക് കഴിഞ്ഞതായി രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാന്റെ പിന്തിരിപ്പന് നയങ്ങളെ എതിര്‍ക്കുന്നതിന്, ഇന്ത്യയുടെ സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ സാധിച്ചു.നാഷണല്‍ ഡിഫന്‍സ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ദ്ഘാടനം ചെയ്തുകൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു.
ഭാവിയില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നാല് വിശാല തത്വങ്ങള്‍ അദ്ദേഹം വിശദമാക്കി.വിദേശ ഭീഷണികളില്‍ നിന്നും ആഭ്യന്തര വെല്ലുവിളികളില്‍ നിന്നും ഇന്ത്യയുടെ അതിര്‍ത്തിയുടെ സമഗ്രതയും പരമാധികാരവും കാത്തുസൂക്ഷിക്കാനുള്ള കഴിവാണ് ഒന്നാമത്തെ തത്വം. രണ്ടാമതായി,രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്കും അതുവഴി ദേശ നിര്‍മാണത്തിനും വ്യക്തികളുടെ ആഗ്രഹസാഫല്യത്തിനും സഹായിക്കുന്ന രീതിയില്‍ സുരക്ഷിതവും സുസ്ഥിരമായ അവസ്ഥ സൃഷ്ടിക്കാനുള്ള കഴിവ്. അതിര്‍ത്തിയില്‍ നമ്മുടെ ജനങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ നമ്മുടെ താല്പര്യങ്ങള് സംരക്ഷിക്കുമെന്ന ദൃഡ ചിത്തതയാണ് മൂന്നാമത്തേത്. പരസ്പരബന്ധിതമായ ആഗോളവല്‍ക്കരണ ലോകത്ത് ഒരു രാജ്യത്തിന്റെ സുരക്ഷാ താല്പര്യങ്ങള് അവിടത്തെ പൊതുജനങ്ങളുടെ സുരക്ഷയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് രാജ്നാഥ് സിംഗ് അവതരിപ്പിച്ച നാലാമത്തെ തത്വം.
ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് മൂന്ന് തരത്തില്‍ സമീപനരീതി സ്വീകരിക്കും. അസംതൃപ്തരായ വിഭാഗങ്ങളുമായി ചര്‍ച്ച നടത്താനും രാഷ്ട്രീയ ഉടമ്പടിയില്‍ എത്താനും ശ്രമിക്കും. ഭീകരവാദീ കൂടുതലുള്ള മേഖലകളിലെ വികസനം സാധ്യമാക്കും. നിരാലംബരായ പൗരന്മാരെ ചൂഷണം ചെയ്യുന്നത് തടയാന്‍ രാഷ്ട്രീയ-സാമ്പത്തിക തല്‍സ്ഥിതിയില്‍ മാറ്റം വരുത്താനും ഗവണ്മെന്റ് തയ്യാറാണെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.
സാമ്പത്തിക സുരക്ഷയ്ക്കായി ഭൂമി, തൊഴില്‍, വ്യാപാരം, വിപണി എന്നീ മേഖലകളില്‍ വികസനത്തിന് ഗവണ്മെന്റ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതയും അദ്ദേഹം പറഞ്ഞു.
കാലദേശാന്തരങ്ങള്ക്കപ്പുറം, പൊതു താല്പര്യമുള്ള വിഷയങ്ങളിലൂടെ, സമാനചിന്താഗതിയുള്ള സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധവും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം മുന്‍പ് എന്നത്തേക്കാളും ഇപ്പോള്‍ ദൃഢമാണെന്ന് പറഞ്ഞ രാജ്നാഥ് സിംഗ്, ജപ്പാന്, ഓസ്ട്രേലിയ, റഷ്യ, ഫ്രാന്‍സ്,ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള സുഹൃത്ത് ബന്ധവും പരാമര്‍ശിച്ചു.
അയല്‍ രാജ്യം ആദ്യം എന്നതാണ് ഇന്ത്യയുടെ വിദേശ സുരക്ഷാ നയത്തിലെ പ്രധാന ഘടകം. പശ്ചിമേഷ്യ, ദക്ഷിണ പൂര്‍വ്വേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു. സൗദി അറേബ്യ, യുഎഇ,ഒമാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും ഇന്തോനേഷ്യ,വിയറ്റ്നാം, സൗത്ത് കൊറിയ തുടങ്ങിയ പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെയും ഉദാഹരണം രാജ്യരക്ഷാമന്ത്രി പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: