തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തുന്നു. മരുതന്‍കുഴിയിലെ കോടിയേരി എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ബംഗളുരു മയക്കുമരുന്ന് കേസിനോട് അനുബന്ധിച്ചാണ് റെയ്ഡ്. എട്ടംഗ സംഘമാണ് പരിശോധനക്ക് എത്തിയിട്ടുള്ളത്. ഇഡിക്കൊപ്പം കര്‍ണാടക പോലീസും സിആര്‍പിഎഫും ഉണ്ട്. കഴിഞ്ഞ ദിവസം ഇഡിയുടെ എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിരുന്നു.
വീട്ടില്‍ നിലവില്‍ ആള് താമസമില്ല. ബിനീഷ് അറസ്റ്റിലായതോടെ കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിലെ ഫ്ളാറ്റിലേക്ക് താമസം മാറ്റിയിട്ടുണ്ട്. വീട്ടില്‍ നിന്ന് വിലപ്പെട്ട രേഖകള്‍ എല്ലാം മുന്‍പ് തന്നെ കടത്തി എന്ന രഹസ്യവിവരവും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബിനീഷിന്റെ ബിനാമിയായ അബ്ദുല്‍ ലത്തീഫിന്റെ കാര്‍ പാലസ്, യുഎഫ്എക്സ് സോല്യുഷന്‍സ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, ബിനീഷിനു പങ്കാളിത്തമുള്ള പാരഗണ്‍ ഹോട്ടല്‍ എന്നിവയിലെല്ലാം ഇഡി സംഘം പരിശോധന നടത്തുമെന്നാണ് അറിയുന്നത്.
ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്. അബ്ദുള്‍ ലത്തീഫുമായി ചേര്‍ന്ന് വിവിധ കമ്പനികളില്‍ ബിനീഷ് വന്‍ തുക നിക്ഷേപം നടത്തിയെന്നാണ് ഇ.ഡി നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: