തിരുവനന്തപുരം: വസ്തു ഇടപാടിന്റേയും കെട്ടിടം പണിയുടേയും പേരില്‍ കോടികളുടെ തിരിമറി നടന്ന സാഹചര്യത്തില്‍ എം ഇ എസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. സന്നദ്ധ സംഘടനകള്‍ക്കുള്ള നികുതി ഇളവിന്റെ ആനുകൂല്യം പറ്റി കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നതിന്റ രേഖകള്‍ പുറത്തു വന്നിരുന്നു. സംഘടനയുടെ പേരും പണവും ഉപയോഗിച്ച് നികുതി ഇളവ് നേടി പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മകന്റെ കമ്പനിക്കായി കെട്ടിടം പണിതു. കോഴിക്കോട് ഗോവിന്ദപുരത്ത് പുതിയ അസ്ഥാന മന്ദിരവും അതോടനുബന്ധിച്ചുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും പണിയാന്‍ എന്ന പേരില്‍ എം ഇ എസ് അക്കൗണ്ടില്‍ നിന്ന് 16 കോടി രൂപയാണ് എടുത്തത്.
സംസ്ഥാന പാരിസ്ഥിതികാഘാത അതോറിറ്റിടെ അനുമതി കിട്ടുകയാണെങ്കില്‍ നിര്‍മാണം തുടങ്ങാമെന്ന ഉപാധിയോടെ സെന്ട്രല്ടൗണ്പ്ലാനിങ്ങ് ആശുപത്രി കെട്ടിടത്തിനുള്ളഅനുമതി 2017 ല്‍ എം ഇ എസിന് കിട്ടിയിരുന്നു. വനം പരി്സഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സിനായുള്ള നടപടിക്രമങ്ങള്‍ സംഘടന നടത്തിവരികയുമായിരുന്നു.അതിനിടെ കെട്ടിടംപണിയുന്നത് വ്യ്യാജസര്ട്ടിഫിക്കറ്റുകളാണ് കോഴിക്കോട്കോര്്പറേഷനില് സമര്‍പ്പിച്ചെന്ന വിവരം പുറത്തു വന്നു. കെട്ടിട നിര്‍മാണത്തിന് അപേക്ഷ കൊടുത്തിരിക്കുന്നത് എംഇഎസിനുവേണ്ടി സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ ലബ്ബയും ഫസല്‍ ഗഫൂറിന്റെപ്രൈവറ്റ് കമ്പനിക്കുവേണ്ടി മകന് റഹീം ഫസലും സംയുക്തമായാണ്.12എ 80 ജി നികുതി ഉളവുള്ള സംഘടന കമ്പനിയുമായി ജോയിന്റ് അപേക്ഷ കൊടുത്തത് നിയമ വിരുദ്ധമാണ്.
അന്തിമ അനുമതി കിട്ടും മുന്‍പ് കെട്ടിടം പണി ആരംഭിച്ചു.ഫസല്‍ ഗഫൂര്‍ പ്രൊമോട്ടറും മകന് അബ്ദുല്‍ ഗഫൂര്‍ ഫസല്‍ മാനേജിങ് ഡയറക്ടറുമായ ഫെയര്‍ ഡീല്‍ വെല്‍നസ് എന്ന കമ്പനിയുടെ സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നത്. 35,000 ചതുരശ്ര അടി കെട്ടിടത്തിന്റെ ഭാഗികമായ നിര്‍മ്മാണത്തിന് 16കോടിരൂപയോളം എംഇഎസിന്റെ അക്കൗണ്ടുകളില്‍ നിന്നു ചെലവഴിച്ചു.
കള്ളത്തരം പിടിക്കപെടുമെന്നായപ്പോള് കെട്ടിട അനുമതിക്ക് സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ ടൗണ്പ്ലാനിങ്ങില് നിന്ന്ലഭിച്ച കെട്ടിടത്തിനുള്ള നിര്‍മ്മാണാനുമതി അസാധുവായി. കോണ്‍ക്രീറ്റ് പയലിംഗ് മാത്രം നടത്തിയപ്പോള്‍ എം ഇ എസിന് നഷ്ടമായത് 16 കോടി.കോടിക്കണക്കിന് പണമുയോഗിച്ച് ഫെയര്‍ ഡീല്‍ കമ്പനി വാങ്ങിയ തണ്ണീര്‍ത്തട ഭൂമിയില്‍ അനധികൃതമായി കെട്ടിപ്പൊക്കാന്‍ നോക്കിയ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ കെട്ടിടം ഉടന്‍ പൊളിച്ച് നീക്കണമെന്ന് ആവശ്യപെട്ട് നല്കിയ പരാധിയില്‍ പൊളിച്ചു നീക്കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുന്നതായിട്ടാണ് വിവരാവകാശ രേഖപ്രകാരം സര്‍ക്കാര്‍ നല്കിയ മറുപടി. ഫെയര്‍ ഡീല്‍
കമ്പനിയുടെ സ്ഥലത്തു കെട്ടിട നിര്‍മാണം നടത്തിയിട്ടുണ്ട് .പക്ഷെ അവരുടെ ബാലന്‍സ് ഷീറ്റ് പ്രകാരം കെട്ടിട നിര്‍മാണത്തിന് ഒരു പൈസ പോലും ചിലവഴിച്ചതായി കാണുന്നില്ല.
സന്നദ്ധ സംഘടനകള്‍ക്കുള്ള നികുതി ഇളവുകള്‍ ദുരുപയോഗം ചെയ്തതായി തെളിഞ്ഞാല്‍ കോടിക്കണക്കിന് രൂപ എം ഇ എസിന് സര്‍ക്കാറിലേക്ക് തിരിച്ച് അടയ്ക്കേണ്ടിവരും. ചില ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കേണ്ടിവരും.
എം ഇ എസ് നിര്‍മിക്കാന്‍ ഉദ്ദേശിച്ച ആശുപത്രി കെട്ടിടത്തിന് പെര്മിഷന് കിട്ടിയിട്ടുണ്ടോ?
പൈലിങ് നടത്തിയതിനു 16 കോടിയോളം ചിലവായത് ശരിയാണോ?
പൈലിങ്ങിന് പാരിസ്ഥിക പെര്മിഷന് ഉണ്ടോ?
പൈലിങ് നടത്തിയതിനു ശേഷം നിങ്ങള്‍ എങ്ങിനെയാണ് അപേക്ഷ പിന്‍വലിക്കുക ?
അപേക്ഷ പിന്‍വലിച്ചതോടെ എം ഇ എസിന്റെ 16 കോടി നഷ്ടപെട്ടല്ലേ?
എങ്ങിനെയാണ് കമ്പനിയുമായി സംയുക്തമായി അപേക്ഷ കൊടുത്തത്?
12എ 80 ജി ഇളവുള്ള സംഘടനക്ക് സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് എങ്ങിനെ അപേക്ഷ കൊടുക്കാന്‍ പറ്റും?
അപേക്ഷയുടെ ഫയല്‍ കോര്പറേഷന് ഓഫീസില്‍ നിന്ന് കാണാതായതെങ്ങനെ?
വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്താണ് അപേക്ഷ കൊടുത്തതെന്നത് ശരിയോ?
16 കോടി മുടക്കി പണിത അനധികൃത കെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍ നില്‍ക്കുന്നത് ഫസല്‍ ഗഫൂറിന്റെ മകന്റെ കമ്പനിയുടെ സ്ഥലത്താണോ?
ആ സ്ഥലത്തു പണിയാന്‍ എം ഇ എസിന് എന്ത് നിയമ പ്രകാരം കഴിയും?
എം ഇ എസിന്റെ പണം ഉപയോഗിച്ചു ഫസല്‍ ഗഫൂറിന്റെ മകന്റെ സ്ഥലത്തു കെട്ടിടം പണിതതിനു എന്താണ് ന്യായികരണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: