അമേരിക്ക അടുത്ത നാലു വര്‍ഷം ആരു ഭരിക്കും എന്ന് ഇന്നറിയാം. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഇത്രയും വീറും വാശിയും ഉദ്വെഗവും നിറഞ്ഞ വോട്ടെടുപ്പ് . ഇന്ത്യന്‍ സമയം രാവിചെ 10 മണിയോടെ മത്സരഫലം സംബന്ധിച്ച് വ്യക്തമായ സൂചന ലഭിക്കും, പോസ്റ്റല്‍ വോട്ടുകള്‍ അധികമായതിനാല്‍ എണ്ണല്‍ പൂര്‍ത്തിയാകാന്‍ പിന്നെയും സമയം എടുത്തേക്കു0
ഇത്തവണ ഏകദേശം 24 കോടി അമേരിക്കക്കാര്‍ക്ക് വോട്ടവകാശമുണ്ട്. നിഗമനം ശരിയായാല്‍ ഏകദേശം 15 കോടി പേര് ഇത്തവണ വോട്ട് രേഖപ്പെടുത്തും. 2016ല്‍ 61.4 ശതമാനമായിരുന്നു പോളിങ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് 65% വരെയെത്താമെന്ന് പ്രവചിക്കുന്നു. അങ്ങനെയെങ്കില്‍ 1908നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കും അത്
ഏർളി വോട്ടിങ് പൂർത്തിയായതോടെ സ്ഥാനാർത്ഥികളുടെ ജയ പരാജയങ്ങൾ മിക്കവാറും തീരുമാനിക്കപ്പെട്ടിട്ടുമുണ്ടാകും .ഇതുവരെ പുറത്തുവന്നിരുന്ന എക്സിറ്റ് പോളുകൾ നൽകുന്ന സൂചന ഡെമോക്രാറ്റിക് പാർട്ടിക്ക് അടുത്ത നാലു വർഷത്തെ ഭരണം ലഭിക്കുമെന്ന് തന്നെയാണ് ..2016 ലെ തിരെഞ്ഞെടുപ്പിൽ ചുരുക്കം ചില സർവേകളെങ്കിലും ട്രംപിനു അനുകൂലമായിരുവെങ്കിൽ നാളിതു വരെ ഒരു സർവ്വേ ഫലം പോലും ട്രമ്പിനനുകൂലമായി പ്രവചിച്ചിട്ടില്ല എന്നത് വിചിത്രമായി തോന്നുന്നു .
കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ച ടെക്സാസ് ,ഫ്ലോറിഡാ തുടങ്ങിയ കൂടുതൽ ഇലക്ട്റൽ വോട്ടുകളുള്ള സംസ്ഥാനങ്ങൾ ഈ തിരെഞ്ഞെടുപ്പിൽ പിടിച്ചെടുക്കുക എന്നത് ഡെമോക്രാറ്റിക് പാർട്ടിയുടെ അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ് .2016 ൽ ടെക്സാസ് സംസ്ഥാനത്തു ആകെ പോൾ ചെയ്ത വോട്ടിനേക്കാൾ 110 ശതമാനമാണ് ഇതുവരെയുള്ള വോട്ടിംഗ് ലെവൽ.ഫ്ലോറിഡായിലാണെങ്കിൽ 100ശതമാനത്തിലധികം വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞു .യുവ വോട്ടർമാരുടെ നീണ്ട നിര സംസ്ഥാനങ്ങളിലെ പോളിംഗ് ബൂത്തുകളിൽ കാണാനിടയായതു ആരെ പിന്തുണക്കുമെന്ന് അറിയണമെങ്കിൽ ചൊവാഴ്ച രാത്രി വരെ കാത്തിരിക്കേണ്ടി വരും.
നാലു പ്രധാന വിഷയങ്ങളാണ് വോട്ടർമാരുടെ മുന്പിലുള്ളത് .ഒന്നാമതായി കൊറോണ വൈറസ് എന്ന മഹാമാരി തുടര്‍ന്നുണ്ടായ അതിരൂക്ഷമായ തൊഴിലില്ലായ്മയും സാംമ്പത്തിക തകർച്ചയും ,രണ്ടാമതായി ഇമ്മിഗ്രേഷൻ നയം ,മൂന്നാമത് അന്തർദേശിയ തലങ്ങളിൽ അമേരിക്കയുടെ അന്തസ്സ് ,നാലാമത് രാജ്യത്തിന്റെ സുരക്ഷ ഈ നാലു വിഷയങ്ങളിലും.പ്രസിഡന്റ് എന്ന നിലയിൽ ട്രമ്പ് പരിപൂർണ പരാജയമായിരുന്നുവെന്നു ഡെമോക്രറ്റുകൾ പ്രചരിപ്പിക്കുന്നു.
.മഹാമാരിയെ നേരിടുന്നതിൽ ട്രംപിന് അല്പം പിശക് പറ്റി എന്നു സമ്മതിച്ചാൽ പോലും മറ്റു മൂന്നു വിഷയങ്ങളിലും ട്രമ്പ് പൂർണ വിജയമായിരുന്നുവെന്നു റിപ്പബ്ലിക്കൻ പാർട്ടി അവകാശപ്പെടുന്നു .പാർട്ടികളുടെ വിലയിരുത്തൽ ശരിയോ തെറ്റോ എന്നു തീരുമാനിക്കുന്നത് വോട്ടർമാരാണ് .
ഒരുകാര്യം വ്യക്തമാണ് നാലു വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കയിൽ അതിവേഗം ബഹുദൂരം സഞ്ചരിച്ച ട്രാമ്പാണോ അതോ ഞാൻ അധികാരത്തിൽ എത്തിയാൽ എല്ലാം ശരിയാകും എന്നു ഉറപ്പു നൽകുന്ന ബൈഡനോ ആരാണ് 2020 ലെ തിരെഞ്ഞെടുപ്പിൽ വിജയിയാകുന്നതെന്നു ചോദിച്ചാൽ അപ്രതീക്ഷിത അട്ടിമറിയോ അത്ഭുതമോ ഒന്നും സംഭവിച്ചില്ലെങ്കിൽ, കമ്മ്യൂണിസ്റ് ചൈനയുടെ ഇടപെടൽ തിടഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെങ്കിൽ,അടുത്ത നാലുവർഷം ഇതേ ഭരണം തുടരാമെന്നുതന്നെയാകും വിധിയെഴുതുക .
ആരു ഭൂരിപക്ഷം നേടിയാലും അത് ‘ഔദ്യോഗിക’മാകണമെങ്കില്‍ 2021 ജനുവരി 6ന് യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയും സെനറ്റും ചേരണം. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ ഇലക്ടറല്‍ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരി 20നായിരിക്കും പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ
സങ്കീര്‍ണ്ണം തെരഞ്ഞെടുപ്പ് രീതി
ഇന്ത്യയുടെ പാര്‍ലമെന്റ് പോലെ അമേരിക്കയുടെ പരമാധികാരസഭ യു.എസ് കോണ്‍ഗ്രസ്സാണ്. സെനറ്റും പ്രതിനിധിസഭയും ചേര്‍ന്നതാണ് യു.എസ് കോണ്‍ഗ്രസ്സ്. നമ്മുടെ രാജ്യസഭ, ലോകസഭ എന്നതുപോലെ. 50 സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് വീതം എന്ന കണക്കില്‍ 100 സെനറ്റര്‍. സംസ്ഥാനത്തിലെ ജനസംഖ്യാനുപാതികമായ പ്രതിനിധി സഭാംഗങ്ങള്‍. ഇപ്പോള്‍ ആകെ 435 പ്രതിനിധി സഭാംഗങ്ങളുണ്ട്. സെനറ്റിലേക്ക് ആറു വര്‍ഷത്തിലൊരിക്കലും പ്രതിനിധി സഭയിലേക്ക് രണ്ടു വര്‍ഷത്തിലൊരിക്കലുമാണ് തെരഞ്ഞെടുപ്പ്.പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ഈ തെരഞ്ഞെടുപ്പിന് ഒരു ബന്ധവുമില്ല.
സംശയമുണ്ടാകുന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രീതി. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയാണോ? പ്രതിനിധികള്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുകയാണോ? രണ്ടും ശരിയാണ്
പ്രൈമറിയും കോക്കസ്സും
ജനാധിപത്യ പ്രക്രിയയിലൂടെയാണ് പസിഡന്റ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥികളായി ആരു വേണമെന്നത് നേരിട്ട് ജനങ്ങള്‍ തന്നെ തീരുമാനിക്കും. ഓരോ സംസ്ഥാനത്തിലും ഇതിനായി ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള വോട്ടെടുപ്പ് നടക്കുന്നു. പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥിത്വം തേടുന്നവരിലൊരാളെ ഓരോ സംസ്ഥാനവും തെരഞ്ഞെടുക്കുന്നു. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ പിന്തുണ കിട്ടയവര്‍ അതത് പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകും.സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചില സംസ്ഥാനങ്ങളില്‍ പ്രൈമറികളും ചിലയിടങ്ങളില്‍ കോക്കസുമാണ് നടക്കുക. സാധാരണ തെരഞ്ഞെടുപ്പ് രീതിയിലുള്ള വോട്ടിങ്ങാണ് പ്രൈമറി. ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമേ അതത് പാര്‍ട്ടിയുടെ പ്രൈമറിയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടൂ.
ചില സംസ്ഥാനങ്ങള്‍ പ്രൈമറി ദിവസം തന്നെ അംഗത്വം നല്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ ജനത്തിന് അവസരമൊരുക്കുന്നു. ചിലയിടങ്ങളില്‍ പാര്‍ട്ടി അംഗമാകണമെന്ന നിബന്ധന തന്നെ പ്രൈമറി തെരഞ്ഞെടുപ്പിനില്ല.കുടുംബയോഗങ്ങളുടെ രീതിയില്‍ പാര്‍ട്ടി അംഗങ്ങള്‍ അതതു പ്രദേശങ്ങളിലെ നിശ്ചിത സ്ഥലങ്ങളില്‍ കൂടി ഓരോ സ്ഥാനാര്‍ഥിയുടേയും പ്രതിനിധികളെ പിന്തുണക്കുന്ന രീതിയാണ് കോക്കസ്.
ജനങ്ങളുടെ വോട്ടിനെ നിഷ്പ്രഭമാക്കുന്ന ഇലക്ട്രല്‍വോട്ട്
നാലു വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യക്ക് തുല്യമായ ഇലക്ടറല്‍ വോട്ടുകളാണ് പ്രസിഡന്റ് ആരാണെന്ന് തീരുമാനിക്കുക. അതായത്, യു.എസ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ 535 അംഗങ്ങളാണുള്ളത്. തലസ്ഥാന നഗരമായ വാഷിങ്ടണ്‍ ഡി.സിക്ക് സെനറ്റര്‍ക്കോ പ്രിതിനിധിയംഗത്തിനോ അവകാശമില്ല. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എവിടെ നിന്ന് മൂന്ന് ഇലക്ടറല്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനാകും. അങ്ങനെ ആകെ 538 അംഗങ്ങളായിരിക്കും പ്രസിഡന്റിന് വോട്ടിട്ടെടുക്കുക. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഒരോ സംസ്ഥാനത്തിനുമുള്ള ഇലക്ട്രല്‍ അംഗങ്ങളെ മല്‍സര രംഗത്തുള്ളത് പാര്‍ട്ടികള്‍ നിശ്ചയിക്കും.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനം നേരിട്ട് വോട്ട് ചെയ്യും. ഇതിനെ പോപ്പുലര്‍ വോട്ട് എന്നാണ് പറയുന്നത്. സംസ്ഥാന അടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍. ഓരോ സംസ്ഥാനത്തും കൂടുതല്‍ പോപ്പുലര്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ആ സംസ്ഥാനം പിടിച്ചെന്നാണ് കണക്കാക്കുക. അവിടെ നിന്നുള്ള മുഴുവന്‍ ഇലക്ടല്‍ വോട്ടുകളും ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികള്‍ക്കുള്ളതാണ്.(മെയിൻ , നെബ്രാസ്ക്ക സംസ്ഥാനങ്ങളിൽ മാത്രം ആനുപാതിക ഇലക്ട്രൽ സമ്പ്രദായകം) പാര്‍ട്ടി നിശ്ചയിച്ച ആളുകളാകും ജനകീയ വോട്ടെടുപ്പിന് ഒരുമാസം കഴിഞ്ഞ് യഥാര്‍ത്ഥ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിടുക. ഉദാഹരണത്തിന്, കോണ്‍ഗ്രസ്സില്‍ ന്യൂയോര്‍ക്കില്‍ നിന്ന് 29 അംഗങ്ങളാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇലക്ട്രല്‍ അംഗങ്ങളുടെ എണ്ണവും 29 ആകും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കാണ് ന്യൂയോര്‍ക്കില്‍ കൂടുതല്‍ വോട്ട് ലഭിച്ചതെങ്കില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ 29 ഇലക്ടല്‍ ജയിച്ചതായിട്ടാണ് കരുതുക. രണ്ടാം സ്ഥാനത്തെത്തിയ ഡെമോക്രാറ്റിക് കക്ഷിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു വോട്ടും ന്യൂയോര്‍ക്കില്‍ നിന്നില്ല. പോപ്പുലര്‍ വോട്ട് കൂടുതല്‍ കിട്ടിയതുകൊണ്ട് മാത്രം ഒരാള്‍ പ്രസിഡന്റ് ആകണമെന്നില്ലയെന്നര്‍ത്ഥം.
വോട്ട് കുറഞ്ഞിട്ടും ജയിച്ചത് ട്രംപ്
കഴിഞ്ഞ തെരഞ്ഞെടുപ്പുതന്നെ ഉദാഹരണം. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിന് കിട്ടിയ ജനകീയ വോട്ട് 6,29,84,106 ആണ്. എതിരാളി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഹിലാരി ക്ളിന്റന് 6,58,53, 635 ഉം വോട്ടു കിട്ടി. 28,668, 529 വോട്ടു കൂടുതല്‍ കിട്ടിയിട്ടും ഹിലാരി തോറ്റു. ട്രംപിന് 301 ഇലക്രറല്‍ വോട്ടു കിട്ടിയപ്പോള്‍ ഹിലാരിക്ക് 232 മാത്രമായതാണ് കാരണം
ഇലക്ട്രല്‍ വോട്ട് ആര്‍ക്കു കൊടുക്കണം എന്നു തീരുമാനിക്കാന്‍ മാത്രമാണ് പോപ്പുലര്‍ വോട്ട്. പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്ന ചുമതലയ്ക്കപ്പുറം ഒരു ദൗത്യവും ഇലക്ടാറലുകള്‍ക്ക് ഇല്ലെന്നത് വേറെ കാര്യം
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ സംവിധാനങ്ങളിലൊന്നായി അമേരിക്കയെ വിശേഷിപ്പിക്കാമെങ്കിലും സാർവത്രിക വോട്ടവകാശം ഏറെ വൈകിയാണ് ഇവിടെ നടപ്പാക്കിയത് എന്നതു വിസ്മരിച്ചുകൂടാ. തുടക്കത്തിൽ വെള്ളക്കാർക്കു മാത്രമായിരുന്നു വോട്ടവകാശം. 1870-ൽ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതിയിലൂടെ കറുത്തവർക്കും വോട്ടവകാശം നൽകി. സ്ത്രീകൾക്ക് വോട്ടവകാശത്തിനായി ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: