കൊല്ലം: പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് നേരെ കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങളില്‍ കേസുകള്‍ സിപിഎം അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി ബി. ഷൈലജ ആരോപിച്ചു. പട്ടികജാതിമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പ്രതികള്‍ സിപിഎമ്മുകാരനാണെങ്കില്‍ ഭരണതലത്തില്‍ സ്വാധീനം ചെലുത്തി കേസ് അട്ടിമറിക്കുന്നത് പിണറായി സര്‍ക്കാരിന്റെ രീതിയാണ്. വാളയാര്‍ കേസ് അന്വേഷണം ആദ്യഘട്ടം മുതല്‍ അട്ടിമറിക്കപ്പെട്ടത് ഇതിന്റെ തെളിവാണ്. ജനരോഷത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെയാണ് തുടരന്വേഷണം എന്ന പേരില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഈ കുടുംബത്തെയും കബളിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് വര്‍ഷം ഒന്ന് കഴിഞ്ഞപ്പോള്‍ വാളയാര്‍ കുട്ടികളുടെ അമ്മയ്ക്ക് നീതി തേടി തെരുവില്‍ ഇറങ്ങേണ്ടി വന്നിരിക്കുന്നതെന്ന് ഷൈലജ പറഞ്ഞു. ഇടുക്കി നരിയംപറയിലും വാളയാര്‍ ആവര്‍ത്തിക്കുകയാണ്.
ആട്ടോഡ്രൈറുടെ ക്രൂരപീഡനത്തിന് ഇരയായതിനെതുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച 17 വയസ്സുള്ള മകള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഈ കേസിലെയും പ്രതി ഡിവൈഎഫ്ഐക്കാരനാണ്. സര്വപഴുതുകളും അടച്ച് കുറ്റപത്രം തയ്യാറാക്കാനും പ്രതിയെ മാതൃകാപരമായി ശിക്ഷിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ട് പോകുമെന്നും ബി. ഷൈലജ പറഞ്ഞു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നെടുമ്പന ശിവന് അധ്യഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മീയണ്ണൂര്‍ സുരേഷ്, ഗോപന്, രഘുവിക്രമന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: