പാരീസ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഫ്രഞ്ച് വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫ്രാന്‍സ്. പാക്കിസ്ഥാന്റെയടക്കം ഒരു ഇസ്ലാമിക രാജ്യത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ഫ്രാന്‍സ് 183 പാക് പൗരന്മാര്ക്ക് നല്കിയ വിസ റദ്ദാക്കി. പാക് ചാര സംഘടന ഐഎസ്ഐയുടെ മുന്‍ മേധാവിയും സൈനിക ഉദ്യോഗസ്ഥനുമായിരുന്ന ലഫ്.ജനറല്‍ അഹമ്മദ് ഷൂജ പാഷയുടെ ബന്ധുക്കളുടെ സന്ദര്‍ശക വിസകളും റദ്ദാക്കിയവയില്‍പെടുന്നു. ഇതിനു പുറമേ 118 പാക്കിസ്ഥാനികളെ രാജ്യത്തു നിന്ന് ഇമ്മാനുവല്‍ മക്രോണ്‍ സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തു.
ഫ്രാന്‍സില്‍ സ്കൂള്‍ അധ്യാപകനെഇസ്ലാമിക ഭീകരന് തല അറുത്ത സംഭവത്തെത്തുടര്‍ന്ന് പ്രസിഡന്റ് മക്രോണ്‍ ഇസ്ലാമിക ഭീകരതക്കെതിരെ അതിശക്തമായി പ്രതികരിച്ചിരുന്നു. ഈ പ്രസംഗത്തെ ഇസ്ലാമിക രാജ്യങ്ങള്‍ വിമര്‍ശിച്ചു. പാക്കിസ്ഥാന്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് രൂക്ഷമായി പ്രതികരിച്ചത്. മാത്രമല്ല പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്, പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ഒന്നിച്ചു നില്ക്കാന് ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കത്തയച്ചു. ഇതാണ് ഫ്രാന്‍സിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് പാക് പൗരന്മാരെ പുറത്താക്കിയതും വിസ റദ്ദാക്കിയതും.
എന്നാല്‍, വാര്‍ത്ത വ്യാജമാണെന്നാണ് ഫ്രാന്‍സിലെ പാക് എംബസിയുടെ വിശദീകരണം. ഫ്രാന്‍സിലെ പാക് എംബസിയുടെ ഔദ്യോഗിക ട്വിറ്ററില്‍ നിന്നല്ല ഇത്തരമൊരും വാര്‍ത്ത പുറത്തുവിട്ടതെന്നും പാക് അധികൃതര്‍ പറയുന്നു, എന്നാല്‍, ഫ്രാന്‍സ് പ്രതികരിച്ചിട്ടില്ല. ഇസ്ലാമിക ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഫ്രാന്‍സിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പാക്കിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റം തടയണം
പാരീസ്: പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയണമെന്ന് ഫ്രഞ്ച് പ്രതിപക്ഷ നേതാവ് മറീന്‍ ലെ പെണ് ആവശ്യപ്പെട്ടു. ഫ്രാന്‍സിന് അകമഴിഞ്ഞ പിന്തുണ നല്കിയ ഇന്ത്യക്കും മോദി സര്‍ക്കാരിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: