തൃശൂര്‍: കേരളത്തിലെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്. പ്രതികൂല പരിതസ്ഥിതികളില്‍ പോലും മഹത്തരമായ പ്രവര്‍ത്തനമാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ നടത്തുന്നത്. സേവാഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഒരു സന്നദ്ധ സംഘടന പാവപ്പെട്ടവര്‍ക്ക് ആയിരം വീടുകള്‍ പണിത് നല്കുന്നു എന്നത് അത്ഭുതകരമായ കാര്യമാണ്. ഇത്തരം ഹിമാലയന്‍ ദൗത്യങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ സേവാഭാരതിക്ക് കരുത്താകുന്നത് മാതൃസംഘടനയായ ആര്‍എസ്എസിന്റെ ആശയപരമായ പ്രേരണയാണ്. കേരളത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും അശരണരുടെ പുനരധിവാസ മേഖലയിലും സേവാഭാരതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമെന്നും ഡോ. ഹര്ഷവര്ധന് ചൂണ്ടിക്കാട്ടി. കൊറോണ പ്രതിസന്ധിയെ മറികടക്കാന്‍ പ്രതിഫലേച്ഛ കൂടാതെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്യത്തിന് തുണയായെന്നും ഡോ. ഹര്ഷവര്ധന് പറഞ്ഞു.
സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.കെ. പ്രസന്നമൂര്‍ത്തി അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത സഹ സേവാ പ്രമുഖ് എം.സി. വത്സന്, സേവാഭാരതി ദേശീയ പ്രസിഡന്റ് പന്നലാല്‍ ബന്‍സാലി, വൈസ് പ്രസിഡന്റ് ഋഷിപാല്‍ ഡഡ്വാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്, സംയോജക് യു.എന്‍. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: