കോട്ടയം: ഇസ്ലാമിക പ്രണയ മതംമാറ്റ ഭീകരതയായ ലൗ ജിഹാദിനെതിരെ തുറന്നടിച്ച് മുന്‍ ഡിജിപി സിബി മാത്യൂസ്. സംഘടിത മത പ്രചാരണം ഇസ്ലാമിന്റെ ഭാഗമാണെന്നും മറ്റു മതസ്ഥരായ പെണ്‍കുട്ടികളും മാതാപിതാക്കളും ഇത് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ പ്രചാരണങ്ങളും മതംമാറ്റവും ഔദ്യോഗികമായിത്തന്നെ ഇസ്ലാം ചെയ്യുന്നുണ്ട്. പൊന്നാനിയിലും മറ്റും അതിനുള്ള സ്ഥാപനങ്ങളുള്ളതും രഹസ്യമല്ല. ഇത്തരം കുടുക്കുകളില്‍പ്പെടാതെ അവരവരുടേതായ വിശ്വാസങ്ങളില്‍ ഉറച്ചുനില്ക്കാന് പുതിയ തലമുറകള്‍ പ്രാപ്തമാകണം. എന്നാല്‍, അതിനുള്ള സഹായവും പിന്തുണയും അതാത് സമുദായങ്ങളില്‍നിന്ന് കിട്ടുന്നുണ്ടോയെന്ന് സംശയമുണ്ട്. ഒരുപരിധിവരെ ഹൈന്ദവ സമൂഹത്തിനിടയില്‍ ചില പ്രവര്‍ത്തനങ്ങളൊക്കെ സംഘടിതമായി നടക്കുന്നതായി കേട്ടിട്ടുണ്ട്. ക്രൈസ്തവരെ സംബന്ധിച്ച് ഇക്കാര്യത്തില്‍ ഇടപെടാനോ പ്രവര്‍ത്തിക്കാനോ കുടുംബങ്ങളെ പിന്തുണയ്ക്കാനോ കാര്യമായ സംവിധാനങ്ങളൊന്നുമില്ല. സഹായിക്കാനും ആരും തന്നെയില്ല. ഈ അരക്ഷിതാവസ്ഥയ്ക്ക് മാറ്റം വേണം. കെസിബിസി മാസികയായ ‘ജാഗ്രത’ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൗ ജിഹാദ് എന്ന പേരിലുള്ള ഒരു സംഘടനാ സംവിധാനം, അതിന്റെ ഓഫീസോ ബോര്‍ഡോ വഴിയായി കണ്ടെത്തുക എളുപ്പമല്ലെന്ന് സിബി മാത്യൂസ് ചൂണ്ടിക്കാട്ടി. ഓരോ ജില്ലയിലും ഭാരവാഹികളും ഉണ്ടാവാനിടയില്ല. ‘ലൗ ജിഹാദ്’ എന്ന പ്രയോഗം തന്നെ എത്രത്തോളം ശരിയാണെന്ന് അറിയില്ല. ഞാന്‍ ഇതിനെ കാണുന്നത് വേറൊരു രീതിയിലാണ്. അന്യമതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാമിന്റെ ആശയങ്ങള്‍ പഠിപ്പിക്കുവാനും, അവര്‍ക്കിടയില്‍ മതം പ്രചരിപ്പിക്കുവാനും ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ അതില്‍ അകപ്പെടുന്നുണ്ട്. ഹാദിയ കേസ് അറിയാവുന്ന ഒന്നാണ്. മറ്റുചിലരെ സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊണ്ടുപോയി. മുസ്ലിം യുവാവിന് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രേമിക്കാന്‍ പാടില്ലേ എന്നൊക്കെ ചോദിക്കാം. പക്ഷെ, തിരിച്ച് സംഭവിക്കാനുള്ള സാധ്യത ഇവിടെ തീരെയില്ല.
മുസ്ലീം പെണ്‍കുട്ടിയെ ഒരു ഹൈന്ദവ യുവാവോ ക്രൈസ്തവ യുവാവോ പ്രേമിക്കാനോ അവരുടെ മതം പഠിപ്പിക്കാനോ ഉള്ള സാധ്യത വളരെ കുറവാണ്. വിരളമായി അത്തരം പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മതം പഠിപ്പിക്കുകയെന്നത് മുഖ്യവിഷയമായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ വലിയ സംരക്ഷണവലയം മുസ്ലീം സമൂഹം ഒരുക്കിയിട്ടുണ്ട്. മുസ്ലീം യുവാക്കള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയിക്കുന്ന സംഭവങ്ങളില്‍, അവിടെ വിവാഹത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത് മതപഠനത്തിനാണ്. പുറത്ത് പഠിക്കാന്‍ പോവുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളില്‍ ഒരു വിഭാഗം മുസ്ലീം ആശയങ്ങളില്‍ ആകൃഷ്ടരാവുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍, ഹൈന്ദവ ആശയങ്ങളില്‍ ആകൃഷ്ടരായി തിരിച്ച് ഒരൊഴുക്ക് എന്നെങ്കിലും ഉണ്ടായതായി അറിവില്ല. ബോധപൂര്‍വ്വമായ ഒരു ക്യാംപെയിന് നടക്കുന്നുവെന്നതിന്റെ തെളിവാണിത്, അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: