കട്ടപ്പന: വണ്ടന്‍മേട് മാലിയില്‍ 4 കിലോ കഞ്ചാവും 2.28 ലക്ഷം രൂപയുമായി കഞ്ചാവ് മൊത്ത വില്‍പ്പനക്കാര്‍ പിടിയില്‍.മാലി കൃഷ്ണവിലാസം ആനന്ദന്‍ (54), പുല്ലുമേട് കോളനിയില്‍ പരമതേവര്‍ (93) എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷന്‍ മോര്‍ണിംഗ് സ്റ്റോമിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാലിയില്‍ നിന്ന് 6 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ ഡാന്‍സാഫ് ടീമും വണ്ടന്‍മേട് പോലീസും മാലി പുല്ലുമേട്, മാലി ഡോബി കോളനി, ചേറ്റുകുഴി, ആമയാര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ പരിശോധന നടത്തിയിരുന്നു.
പ്രതികള്‍ മുമ്പും കഞ്ചാവ് കേസില്‍പ്പെട്ട് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒന്നര വര്‍ഷമായി ഇരുവരും നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. വണ്ടന്‍മേട് സിഐ വി.എസ്. നവാസ്, എസ്ഐ ജയകൃഷ്ണന്‍, നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ജോഷി, മഹേശ്വരന്‍, അനൂപ്, ടോം സ്‌കറിയ പോലീസ് ഉദ്യോഗസ്ഥരായ പി.എസ്. നൗഷാദ്, ജെയ്സ് ജേക്കബ്, ടി.ആര്‍. പ്രമോദ്, എ.കെ. മുരളി, പി.വി. മഹേഷ്, ജോസഫ്, ടിനോജ്,അരുണ്‍ കുമാര്‍, വീണ, ലിറ്റോ, ബീനിഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് മാഫിയ സംഘത്തെ കുടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: