കോഴിക്കോട്: പൊതുഇടങ്ങളും ബസ്സ്റ്റോപ്പുകളും പരിപാലനത്തിനെന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും വിട്ടുകൊടുത്ത് കമ്മീഷന് പറ്റുകയാണ് കോര്പറേഷന് ഭരിക്കുന്നവരും സിപിഎം നേതാക്കളുമെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് ആരോപിച്ചു. കോര്‍പറേഷന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്പറേഷന് ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബസ്സ്റ്റോപ്പുകളും പാര്‍ക്കുകളും പാളയം സബ്വേയും മാത്രമല്ല മാവൂര്‍റോഡ് ശ്മശാനം വരെ ഇത്തരത്തില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുകയാണ്. ഇതുകൊണ്ട് കോര്‍പറേഷനല്ല, കോര്പറേഷന് ഭരിക്കുന്നവര്‍ക്കും സിപിഎമ്മിനുമാണ് നേട്ടമുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജാജി റോഡില്‍ കേന്ദ്ര സര്‍ക്കാറിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഓവര്‍ ബ്രിഡ്ജ് കം എസ്കലേറ്ററിന്റെ ഉദ്ഘാടനതിയ്യതി തീരുമാനിച്ചശേഷം കേന്ദ്രത്തെ അറിയിക്കുന്ന നടപടിയാണ് കോര്പറേഷന് അധികൃതര്‍ ചെയ്തത്. ഇത് മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു.
ചേവരമ്പലം വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ ഇ. പ്രശാന്ത് കുമാറാണ് ഇന്നലെ സത്യഗ്രഹം അനുഷ്ഠിച്ചത്. നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷനായി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, മഹിള കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എന്‍.പി. ശിഖ, ബിജെപി ജില്ല സെക്രട്ടറി എം. രാജീവ്കുമാര്‍, ഒബിസി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ടി.എം. അനില്‍കുമാര്‍, പി. രജിത് കുമാര്‍, ഇ. ബിജു, കെ. സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ല വൈസ് പ്രസിഡന്റ് അഡ്വ.കെ.വി. സുധീര്‍ സമാപനപ്രസംഗം നടത്തി.
നവംബര്‍ രണ്ടിന് നടക്കുന്ന സത്യഗ്രഹം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന് ഉദ്ഘാടനം ചെയ്യും. കാരപ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ നവ്യഹരിദാസ് സത്യഗ്രഹം അനുഷ്ഠിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: