പുനലൂര്‍: ജില്ലയില്‍ ചെറിയഉള്ളിയുടെ വില കുതിക്കുകയാണ്. ഇന്നലെ വിപണിയില്‍ ചെറിയ ഉള്ളിക്ക് 115 മുതല്‍ 122 രൂപ വരെയായിരുന്നു വില്പന വില. എന്നാല്‍ സവാളയില്‍ ചെറിയ കുറവ് ഉണ്ടായി. 100 രൂപയ്ക്ക് വില്പനയുണ്ടായിരുന്ന സവാള 10 രൂപ കുറഞ്ഞ് കിലോ 90 രൂപയായി.
സവാളയുടെ ഉത്പാദനസ്ഥാനമായ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ടണ്‍ കണക്കിന് സവാള ഹോര്‍ട്ടികോര്‍പ്പ് വഴി വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ആകെ എത്തിയ 25 ടണ്ണില്‍ ഏറെയും ജീവനക്കാര്‍ തന്നെ സ്വന്തമാക്കി. കാര്‍ഡ് ഒന്നിന് ഒരുകിലോ 45 രൂപ എന്നനിലയില്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞുവെങ്കിലും ഹോര്‍ട്ടികോര്‍പ്പില്‍ എത്തിയ സവാള ഏറിയ പങ്കും ജീവനക്കാര്‍ കൈക്കലാക്കി എന്നാണ് വിവരം. ഗ്രാമപ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ് ഔട്ട്ലെറ്റുകള് അധികമില്ലാത്തതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഉള്ളിയെത്തിയില്ല. ഏറെ സ്ഥലങ്ങളിലും കൗണ്ടറുകള്‍ ഉള്ള സപ്ലൈകോ വഴി ഉള്ളി വില്പനയില്ല.
ഉള്ളി മാത്രമല്ല സപ്ലൈകോയില്‍ ആവശ്യസാധനങ്ങള്‍ ഒന്നുമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില പിടിച്ചു നണ്ടിര്ത്തുമെന്ന് പറഞ്ഞ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പാളിയെന്നാണ് ജനാഭിപ്രായം. സവാളയില്‍ ഏറെ ഗുണമേന്മ കുറഞ്ഞ പന്താടന്‍ ഉള്ളി വിപണിയില്‍ എത്തി തുടങ്ങിയതോടെയാണ് സവാളവിലയില്‍ നേരിയ കുറവ് ഉണ്ടായത്.
എന്നാല്‍ തമിഴ്നാട്ടില്‍ മഴ ശക്തമായി തുടര്‍ന്നാല്‍ ഉള്ളിവില ഇനിയുമേറും. തമിഴ്നാട്ടിലെ സുന്ദരപണ്ടാണ്ഡ്യപുരത്തെ ഉള്ളി കൃഷിയിടങ്ങളില്‍ ശക്തമായ മഴയില്‍ വെള്ളം കയറിയതാണ് പെട്ടെന്നുണ്ടായ വില വര്‍ദ്ധനവിന് കാരണമായത്. ഇന്നലെ പച്ചക്കറി വിപണിയില്‍ ക്യാരറ്റ്-90 രൂപ, കാബേജ്-60, എന്നിങ്ങനെയാണ്. തേങ്ങ കിലോ-50 രൂപ, നാടന്‍ ഇഞ്ചി- 150 മുതല്‍ 160 രൂപ വരെ ഉയര്‍ന്നു. ഏത്തക്കായ്ക്ക് നാടന്‍ വില ഏറുന്ന കാഴ്ചയാണ് ഉള്ളത്. തക്കാളി 30 രൂപയില്‍ നിന്നും 50 രൂപയിലേക്ക് ഉയര്‍ന്നു. പച്ചക്കറിക്ക് പുറമെ പലചരക്ക് സാധനങ്ങള്‍ക്കും വിലയേറുന്ന കാഴ്ചയാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: