കൊല്ലം: കേരളപ്പിറവി ദിനത്തില്‍ ബിജെപണ്ടി ജില്ലയില്‍ നില്‍പ്പുസമരം നടത്തുന്നത് 2000 കേന്ദ്രങ്ങളില്‍. സ്വര്‍ണക്കള്ളക്കടത്ത്-ലൈഫ്മിഷന് അഴിമതികളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 11.30 മുതല്‍ 12വരെയുള്ള സമരത്തില്‍ അമ്പതുമീറ്റര്‍ വ്യത്യാസത്തില്‍ അഞ്ചുപേര്‍വീതം ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കും. ദേശീയപാതയില്‍ കടമ്പാട്ടുകോണം മുതല്‍ ഓച്ചിറ വരെ 57 കിലോമീറ്ററിലായി റോഡിന്റെ ഇടതുഭാഗത്താകും അണിനിരക്കുക.ഓരോ കേന്ദ്രങ്ങളിലും ഉദ്ഘാടനയോഗങ്ങള് സംഘടിപ്പിക്കും. പുനലൂര്‍, പത്തനാപണ്ടുരം, കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ എംസി റോഡിലും ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കുന്നത്തൂര്‍, കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ദേശീയപാതയിലുമായി പ്രതിഷേധം തീര്‍ക്കും.
പരിപാടിയുടെ വിജയത്തിനായി ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍, സെക്രട്ടറി കരീപ്ര വിജയന് എന്നിവര്‍ കണ്‍വീനര്‍മാരായി രണ്ട് സബ് കമ്മിറ്റികളുണ്ട്. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി. ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി കരീപ്ര വിജയന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: