ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റസിസ്റ്റന്റ് ഫ്രണ്ട്(ടിആര്‍എഫ്) ലഷ്കര്‍ ഇ തോയ്ബയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടിആര്‍എഫ്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ടിആര്‍എസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചിക്കുന്നത്.
കുല്‍ഗാമില്‍ വ്യാഴാഴ്ച രാത്രിയാണ് യുവമോര്‍ച്ച ബിജെപി നേതാവിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ഓഫീസില്‍ നിന്നും വീട്ടിലേക്ക് കാറില്‍ പോകവേ ഖ്വാസിഗുണ്ടിലിലെ ഇയ്ദ്ഗ് ഗ്രാമത്തില്‍ വെച്ച് ഭീകരര്‍ നേതാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
യുവമോര്‍ച്ചാ ജനറല്‍ സെക്രട്ടറി ഫിദാ ഹുസൈന് യാത്തൂ, ഉമര്‍ റാഷിദ് ബെയ്ഗ്, ഉമര്‍ റംസാന് ഹജാം എന്നിവരാണ് കൊല്ലപ്പെട്ടത്. ഓഫീസില്‍ നിന്നും മൂന്നു പേരും കാറില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: