കൊല്ലം: നീന്തലില്‍ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡ് കൂടിയായ ഡോള്‍ഫിന്‍ രതീഷ്. ഗിന്നസ് ലക്ഷ്യമിട്ട് നവംബര്‍ 18ന് പണിക്കരുകടവ് ടിഎസ് കനാലില്‍ കൈകാലുകള്‍ ബന്ധിച്ച് പത്തുകിലോമീറ്റര്‍ രണ്ടുമണിക്കൂര്‍ കൊണ്ട് നീന്തിക്കയറാനാണ് പരിപാടി.
കരുനാഗപ്പള്ളിയിലെ ആലപ്പാടെന്ന തീരദേശഗ്രാമത്തില്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച രതീഷ്, തന്റെ പൂര്‍വികരെ പോലെ ലോകത്തിലെ ഏറ്റവും സാഹസികഉപജീവനത്തില് നിന്നാര്‍ജ്ജിച്ച ധൈര്യത്തില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ നീന്തലില്‍ പ്രാഗത്ഭ്യം തെളിയിച്ചയാളാണ്. നീന്തലില്‍ വ്യത്യസ്തത തേടാന്‍ പ്രേരിപ്പിച്ചതോടെ കൈകാലുകള്‍കെട്ടി നീന്താന്‍ ആരംഭിച്ചു. ഒരു അക്കാദമിയുടെയും സഹായമില്ലാതെ ആലപ്പാടിന്റെ പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന അറബിക്കടലിലും കിഴക്കുവശത്തുള്ള ടിഎസ് കനാലിലും ചിട്ടയായി പരിശീലിച്ചാണ് രതീഷ്, അടുത്തമാസത്തെ പ്രകടനത്തിന് ഒരുങ്ങിയിട്ടുള്ളത്. പത്തുവര്‍ഷമായി കൊല്ലം ബീച്ചില്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: