ന്യൂദല്‍ഹി : കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതായി സ്മൃതി ഇറാനി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ഇടപഴകിയവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകുകയും കൊറോണ പരിശോധന നടത്തുകയും വേണമെന്നും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അടക്കം ചില കേന്ദ്രമന്ത്രിമാര്‍ക്കും നേരത്തോ രോഗം സ്ഥിരീകരിക്കുയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: